കാറപകടത്തിൽ മരിച്ച വീട്ടമ്മയുടെ സംസ്കാരം ഇന്ന്
1422231
Monday, May 13, 2024 3:26 AM IST
തൊടുപുഴ: മൂവാറ്റുപുഴയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഏഴുമുട്ടം മനപ്പുറത്ത് വിജയകുമാരിയുടെ (60) സംസ്കാരം ഇന്ന് നാലിന് വീട്ടു വളപ്പിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം മൂവാറ്റുപുഴ നിർമല കോളജ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
മൂത്ത മകൻ മനുവിന്റെ ഭാര്യയുടെ വടയന്പാടിയിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു വിജയകുമാരിയും കുടുംബവും. നിയന്ത്രണം വിട്ട കാർ മറ്റ് രണ്ട് കാറുകളിൽ ഇടിച്ച ശേഷം ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ വിജയകുമാരിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മകൻ മനു (40) മരുമകൾ ലക്ഷ്മി (38) ഇവരുടെ മകൾ ദീക്ഷിത (6) എന്നിവർ കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഏഴുമുട്ടത്ത് മനു ഗാർമെന്റ്സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു വിജയകുമാരി. കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. ഇളയ മകൻ അമൽ കൃഷ്ണൻ. മരുമകൾ: നീതു.