വനംമന്ത്രി ഉണർന്നു പ്രവർത്തിക്കണം: എൻസിപി
1422816
Thursday, May 16, 2024 3:25 AM IST
തൊടുപുഴ: വന്യമൃഗശല്യം മൂലം മനുഷ്യ ജീവനുകൾ പൊലിയുകയും, കൃഷിദേഹണ്ഡങ്ങൾ നശിക്കുകയും അതുവഴി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാകുന്പോഴും വനം മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റകരമായ മൗനമാണ് തുടരുന്നതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി. എൻസിപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊടുപുഴ നഗരസഭാ പരിധിയിൽ ഉൾപ്പെടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും അതിനെ പിടികൂടുന്നതിനോ തുരുത്തുന്നതിനോ വനം വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളിൽ അധ്യക്ഷത വഹിച്ചു.