ഇടുക്കി നവോദയയ്ക്ക് വിജയത്തിളക്കം
1422824
Thursday, May 16, 2024 3:34 AM IST
കുളമാവ്: ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിന് 10, 12 സിബിഎസ്ഇ പരീക്ഷകളിൽ തിളക്കമാർന്ന വിജയം. 10-ാം ക്ലാസിൽ 77 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻപേരും വിജയിച്ചു. മുഴുവൻ കുട്ടികളും ഫസ്റ്റ് ക്ലാസി നേടി. 93.5 ശതമാനം വിദ്യാർഥികളും ഡിസ്റ്റിംഗ്ഷനും നേടി. 10 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വണ്‍ കരസ്ഥമാക്കി. 40 കുട്ടികൾ 90 ശതമാനത്തിലേറെ മാർക്കു നേടി.
10-ാം ക്ലാസിലെ ജോസഫ് അലൻ അഭിലാഷ്, 98 ശതമാനം മാർക്കു നേടി ഒന്നാമതെത്തി. അർച്ചിതൻ, എസ്. ലക്ഷ്മി നന്ദ എന്നിവർ 97 ശതമാനം മാർക്കു നേടി രണ്ടാമതുമെത്തി. കെ.ജെ. ഓസ്ട്രിൻ കണക്കിൽ മുഴുവൻ മാർക്കു നേടി. 60 വിദ്യാർഥികൾ 12-ാം ക്ലാസ് പരീക്ഷ എഴുതിയതിൽ 100 ശതമാനം ഡിസ്റ്റിംഗ്ഷൻ നേടി. ഏഴു കുട്ടികൾ അഞ്ചു വിഷയങ്ങൾക്ക് എ വണ്‍ നേടി. 30 വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി.
സയൻസ് ബാച്ചിൽ കെ.ജെ. ഗൗതം 95.6 ശതമാനം മാർക്കു നേടി. കരോളിൻ റോയി 95-2 ശതമാനം മാർക്കും നേടി. കൊമേഴ്സിൽ ജിത്തു ഷാജി 96. 4 ശതമാനം മാർക്കുനേടി ഒന്നാം സ്ഥാനവും 95.8 ശതമാനം മാർക്കു നേടി ദേവപ്രീയ രണ്ടാം സ്ഥാനവും നേടി. ജവഹർ നവോദയ വിദ്യാലയം ഹൈദരാബാദ് റീജണിൽ 10-ാം ക്ലാസ് പരീക്ഷയിൽ ഇടുക്കി നവോദയ രണ്ടാം സ്ഥാനവും 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.