കൂത്താട്ടുകുളത്ത് കാർ ഓട്ടോ‍യിലിടിച്ചു, പുതുവേലിയിൽ ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറി
Monday, April 29, 2024 4:31 AM IST
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ള​ത്ത് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​യ്ക്കും കേ​ടു​പാ​ടു​ക​ൾ. കൂ​ത്താ​ട്ടു​കു​ളം - പാ​ലാ റോ​ഡി​ൽ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി. പു​തു​വേ​ലി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

പാ​ലാ ഭാ​ഗ​ത്തു​നി​ന്നും മൂ​വാ​റ്റു​പു​ഴ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് പ​ഴ​യ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45നാ​ണ് സം​ഭ​വം. കാ​റി​ന്‍റെ ട​യ​ർ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണം. ഓ​ട്ടോ ഇ​ടി​ച്ചു ക​യ​റി ക​ട ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഇ​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഗ​ണേ​ഷി​ന്‍റേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ.

പു​തു​വേ​ലി​യി​ൽ പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച ഉ​ട​നെ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.