വ​ണ്ട​ർ വേ​ൾ​ഡി​ൽ ഭിന്നശേഷിക്കാർക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം; പ്രദർശനത്തിന് തി​ര​ക്കേ​റി
Tuesday, April 30, 2024 2:05 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റ് വ​ണ്ട​ർ വേ​ൾ​ഡി​ൽ ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം.

വീ​ൽ ചെ​യ​ർ, മു​ച്ച​ക്ര മോ​ട്ടോ​ർ സൈ​ക്കി​ൾ എ​ന്നി​വ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ, സം​സാ​ര, കേ​ൾ​വി പ​രി​മി​തി​ക​ൾ ഉ​ള​ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, അം​ഗ വൈ​ക​ല്യ​മു​ള​ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് സൗ​ജ​ന്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

അ​ന്പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള​ള പ​ന്ത​ലി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ലം കു​ട്ടി​ക​ൾ​ക്ക് ആ​ഹ്ലാ​ദ​ക​ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളും അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കും ഫു​ഡ് കോ​ർ​ട്ടും വാ​ണി​ജ്യ സ്റ്റാ​ളു​ക​ളും കു​ട്ടി​ക​ളേ​യും മു​തി​ർ​ന്ന​വ​രേ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന കൗ​തു​ക ഗ​യി​മു​ക​ളും ഫെ​സ്റ്റി​ലു​ണ്ട്.
ബാ​ഹു​ബ​ലി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ ല​ണ്ട​ൻ സി​റ്റി വി​സ്മ​യ കാ​ഴ്ച​യാ​ണ്.

കോ​ഫി ഷോ​പ്പു​ക​ളും ടെ​ലി​ഫോ​ണ്‍ ബൂ​ത്തു​ക​ളും റീ​ഡിം​ഗ് റൂ​മും പെ​റ്റ് ഷോ​പ്പും അ​ട​ക്കം ഇ​രു​നി​ല​ക​ളി​ലാ​യി ല​ണ്ട​ൻ സി​റ്റി​യെ ഒ​പ്പി എ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് നി​ർ​മി​തി. ജ​യിം​സ് കാ​മ​റൂ​ണ്‍ സം​വി​ധാ​നം ചെ​യ്ത വി​ഖ്യാ​ത ച​ല​ച്ചി​ത്രം അ​വ​താ​ർ ര​ണ്ടി​ന്‍റെ പു​ന​രാ​വി​ഷ്കാ​രം കു​ട്ടി​ക​ൾ​ക്ക് കൗ​തു​കം സ​മ്മാ​നി​ക്കും. റോ​ബോ​ട്ടി​ക് സൂ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള​ള തു​ണി​ത്ത​ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ ആ​യൂ​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ, ആ​ദ്യ​കാ​ല മി​ഠാ​യി​ക​ൾ, വി​പു​ല​മാ​യ പു​സ്ത​ക ശേ​ഖ​രം, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, വി​വി​ധ ത​രം ജ്യൂ​സ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഫെ​സ്റ്റി​ലു​ണ്ട്.
വ​നി​ത​ക​ൾ അ​ട​ക്കം കാ​ർ, മോ​ട്ടോ​ർ ബൈ​ക്ക് എ​ന്നി​വ​യി​ൽ മ​ര​ണ​കി​ണ​റി​ൽ ന​ട​ത്തു​ന്ന പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​ണ്. ഡി​സ്നി ലാ​ന്‍​ഡ്, ആ​കാ​ശ ഊ​ഞ്ഞാ​ൽ, ട്രാ​ഗ​ണ്‍ ട്ര​യി​ൻ, ഡി​സ്കോ എ​ന്നി​വ​യും കു​ട്ടി​ക​ൾ​ക്കു​ള​ള വി​വി​ധ റൈ​ഡു​ക​ളും ഫെ​സ്റ്റി​നെ വേ​റി​ട്ട​താ​ക്കു​ന്നു.