അ​ന​ധി​കൃ​ത​മാ​യി ഓ​ടി​യ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
Wednesday, May 1, 2024 7:08 AM IST
കാ​ക്ക​നാ​ട്: കൊ​ച്ചി മെ​ട്രോ​യ്ക്ക് വേ​ണ്ടി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ഓ​ടി​യ മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടികൂ​ടി.

ഇ​ന്ന​ലെ രാ​വി​ലെ കാ​ക്ക​നാ​ട് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന​ടു​ത്താ​യി എ​ത്തി​യപ്പോ ഴാണ് മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​ൻ ടാ​ക്സി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചത്. മെ​ട്രോ കൊ​ച്ചി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ക്കാ​നാ​യി വാ​ട​യ്ക്ക് ഓ​ടി​ക്കു​മ്പോ​ഴാ​ണ് കാ​ക്ക​നാ​ട് എ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തി​ന് 3000 രൂ​പ പി​ഴ​യി​ടാ​ക്കി. ഇ​തു​വ​രെ​യു​ള്ള ടാ​ക്സ് കു​ടി​ശി​ക അ​ട​യ്ക്കാ​നും നി​ർ​ദേ​ശി​ച്ചു.