ഒ​ളി​വി​ലാ​യി​രു​ന്ന ഗു​ണ്ട അ​റ​സ്റ്റി​ൽ
Wednesday, May 1, 2024 7:08 AM IST
ചെ​റാ​യി: പി​ടി​ച്ചു പ​റി​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന കു​പ്ര​സി​ദ്ധ ഗു​ണ്ട തൊ​ര​പ്പ​ൻ രാ​ജേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന ചെ​റാ​യി വാ​ടേ​പ​റ​മ്പി​ൽ രാ​ജേ​ഷി(49)​നെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജ​നു​വ​രി​യി​ൽ ചെ​റാ​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ലെ​ത്തി​യ​വ​രോ​ട് പ​ണം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​തെ വ​ന്ന​തോ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പോ​ക്ക​റ്റി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​നു ശേ​ഷം റി​സോ​ർ​ട്ട് ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ങ്കി​ലും ഒ​ളി​വി​ൽ പോ​യി. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ​മാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ മു​ന​മ്പം എ​സ് ഐ ​റെ​ജിയുടെ നേതൃത്വത്തിൽ പിടികൂടുകയായി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.