പാ​ഠ​പു​സ്ത​ക വി​ത​ര​ണ​ത്തി​ലെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം: കെ​പി​എ​സ്ടി​എ
Wednesday, May 1, 2024 7:08 AM IST
കൊ​ച്ചി: വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ഒ​രു മാ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​പ്പി​ലാ​ക്കാ​ത്ത​ത് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് കെ​പി​എ​സ്ടി​എ. ക്ല​സ്റ്റ​ര്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടും പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ത്ത​ത് ദു​രൂ​ഹ​മാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും എ​റ​ണാ​കു​ള​ത്ത് സ​മാ​പി​ച്ച കെ​പി​എ​സ്ടി​എ സം​സ്ഥാ​ന നേ​തൃ​ത്വ ശി​ല്‍​പ്പ​ശാ​ല സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന ശി​ല്‍​പ്പ​ശാ​ല​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ. അ​ബ്ദു​ല്‍ മു​ത്ത​ലി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ന്‍, ട്ര​ഷ​റ​ര്‍ അ​നി​ല്‍ വ​ട്ട​പ്പാ​റ, ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഹി​ദ റ​ഹ്മാ​ന്‍, എ​ന്‍. രാ​ജ്‌​മോ​ഹ​ന്‍, ബി. ​ബി​ജു, ബി. ​സ​നി​ല്‍​കു​മാ​ര്‍, അ​നി​ല്‍ വെ​ഞ്ഞാ​റ​മൂ​ട്, ടി.​യു. സാ​ദ​ത്ത്, സാ​ജു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.