കൂ​ടു​ത​ൽ തു​ക ഗൂ​ഗി​ൾ​പേ വ​ഴി അ​യ​ച്ചെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം
Wednesday, May 1, 2024 7:08 AM IST
ആ​ലു​വ: കൂ​ടു​ത​ൽ തു​ക ഗൂ​ഗി​ൾ പേ ​വ​ഴി അ​യ​ച്ച് എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 37,000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം വ്യാ​പാ​രി വി​ഫ​ല​മാ​ക്കി. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ക്ട​റീ​സ് ഏ​ജ​ൻ​സീ​സ് എ​ന്ന സ്റ്റേ​ഷ​ന​റി ക​ട​യി​ലാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ന്ന​ത്.

ഉ​ട​മ ടോ​മി മാ​ഞ്ഞൂ​രാ​ൻ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​ന്ത്യ​ൻ നേ​വി ഓ​ഫീ​സ​ർ എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ഫോ​ൺ കോ​ൾ വ​ന്നു. കു​റ​ച്ച് സാ​ധ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ആ​റു മ​ണി ആ​കു​മ്പോ​ൾ സ്റ്റാ​ഫ് വ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മെ​ന്നും പ​റ​ഞ്ഞു. ക​ട​യി​ൽ വ​ന്നി​രു​ന്ന സ​ന്ദ​ർ​ശ​ക​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഹി​ന്ദി​യി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​ത്.

അ​ത​നു​സ​രി​ച്ച് 20 നോ​ട്ടു​ബു​ക്കു​ക​ൾ, 40 പേ​ന​ക​ൾ, ചോ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ പൊ​തി​ഞ്ഞു​വ​ച്ചു. തു​ക 4,190 എ​ന്ന​റി​യി​ച്ച​തോ​ടെ ഗൂ​ഗി​ൾ പേ ​ചെ​യ്യാ​മെ​ന്നും പ​രീ​ക്ഷ​ണാ​ർ​ത്ഥം ആ​ദ്യം ഒ​രു രൂ​പ അ​ട​യ്ക്കാ​മെ​ന്നും പ​റ​ഞ്ഞു. ഒ​രു രൂ​പ ക്രെ​ഡി​റ്റ് ആ​യി. അ​തി​ന്‍റെ എ​സ്എം​എ​സ് മെ​സേ​ജും അ​യ​ച്ചു ത​ന്നു.

പ​ക്ഷെ കു​റ​ച്ചു ക​ഴി​ഞ്ഞ് 4,190 ന് ​പ​ക​രം 41,900 അ​യ​ച്ചെ​ന്നും ബാ​ക്കി 37,710 രൂ​പ തി​രി​ച്ചു ഗൂ​ഗി​ൾ പേ ​ചെ​യ്യ​ണ​മെ​ന്നു​മ​ർ​ഭ്യ​ർ​ഥി​ച്ചു. തു​ക ക്രെ​ഡി​റ്റ് ആ​യി എ​ന്ന് വി​ശ്വ​സി​പ്പി​ക്കാ​ൻ എ​സ്എം​എ​സും അ​യ​ച്ചു. പ​ക്ഷെ ടോ​മി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​പ്പി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ തു​ക വ​ന്ന​താ​യി സൂ​ച​ന​യി​ല്ല. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​താ​യി സൂ​ച​ന ന​ൽ​കി.

തു​ട​ർ​ന്നാ​ണ് എ​സ്എം എ​സു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ആ​ദ്യം ല​ഭി​ച്ച ഒ​രു രൂ​പ എ​സ്എം​എ​സ് എ​ഡി​റ്റ് ചെ​യ്താ​ണ് ര​ണ്ടാ​മ​ത്തെ എ​സ്എം​എ​സ് ചെ​യ്ത​താ​യി മ​ന​സി​ലാ​യ​ത്. മാ​ത്ര​മ​ല്ല, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ് സം​സാ​രി​ച്ച​പ്പോ​ഴേ​ക്കും ഇ​ന്ത്യ​ൻ നേ​വി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​യാ​ളു​ടെ ഫോ​ൺ ഓ​ഫാ​യി. ത​ട്ടി​പ്പ് ശ്ര​മ​ത്തെ​ക്കു​റി​ച്ച് ആ​ലു​വ പോ​ലീ​സി​ന് പ​രാ​തി കൊ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ടോ​മി.