കാ​യ​ലി​ല്‍ ചാ​ടി​യ വീ​ട്ട​മ്മ​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി
Friday, May 3, 2024 5:06 AM IST
കൊ​ച്ചി: കാ​യ​ലി​ല്‍ ചാ​ടി​യ വീ​ട്ട​മ്മ​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി. കു​മ്പ​ള​ങ്ങി പ​ട​ന്ന​ക്ക​രി സ്വ​ദേ​ശി​നി​യാ​യ 49കാ​രി​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തോ​പ്പും​പ​ടി പ​ഴ​യ പാ​ല​ത്തി​ല്‍ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ​ത്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ട​ൻ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ചു. തോ​പ്പും​പ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​രു​വേ​ലി​പ്പ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. വീട്ടമ്മയ്ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

വി​വാ​ഹി​ത​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ ഇ​വ​ര്‍ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് വി​വാ​ഹി​ത​നാ​യ ബ​സ് ഡ്രൈ​വ​ര്‍​ക്കൊ​പ്പം വീ​ടു​വി​ട്ടു​പോ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​താ​ണ് കാ​യ​ലി​ല്‍ ചാ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് തോ​പ്പും​പ​ടി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ഇ​പ്പോ​ള്‍ കാ​ക്ക​നാ​ട്ടെ സ്ത്രീ ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.