ഐ​എ​ൻ​ടി​യു​സി​യി​ൽ ത​ർ​ക്കം: പ​ന​ങ്ങാ​ട് മേ​ഖ​ല​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചു
Wednesday, May 8, 2024 4:40 AM IST
മ​ര​ട്: തൊ​ഴി​ൽ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഐ​എ​ൻ​ടി​യു​സി​യി​ലെ ഒ​രു വി​ഭാ​ഗം തൊ​ഴി​ൽ ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്ന​തോ​ടെ കു​മ്പ​ളം പാ​ല​ത്തി​ന്‍റെ പ​ണി ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് പ​ന​ങ്ങാ​ട് കു​മ്പ​ളം മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് ഐ​എ​ൻ​ടി​യു​സി - സി​ഐ​ടി​യു യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി കു​മ്പ​ളം ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തി.

ഇ​വി​ടെ വ​ള​രെ വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​ട​മ​ക​ളും ത​മ്മി​ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​പി. ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി​ൻ ഫ്രീ ​ട്രേ​ഡ് സോ​ൺ ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി),

എ​റ​ണാ​കു​ളം ജി​ല്ലാ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു)​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗം ഐ​എ​ൻ​ടി​യു​സി​ക്കാ​ർ തൊ​ഴി​ൽ പ്രാ​തി​നി​ധ്യ​ത്തി​നാ​യി രം​ഗ​ത്തു വ​ന്ന​താ​ണ് സ​മ​ര​ത്തി​നി​ട​യാ​ക്കി​യ​ത്.

പ്ര​തി​ഷേ​ധ യോ​ഗം കൊ​ച്ചി​ൻ ഫ്രീ ​ട്രേ​ഡ് സോ​ൺ ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​വേ​ക് ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു പ​ള്ളു​രു​ത്തി മേ​ഖ​ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഐ​ടി​യു യൂ​ണി​യ​ൻ കു​മ്പ​ളം ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ സാ​നു, വി.​എ​സ്. സ​ന​ൽ, പി.​ജി.​ഷാ​ജി, ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ളും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യ ആ​ന്‍റ​ണി ആ​ശാ​ൻ​പ​റ​മ്പി​ൽ, കെ.​എം. ഉ​മ്മ​ർ, എം.​എ. ബ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.