ഗ്രാ​നൈ​റ്റ് അ​ട്ടി​മ​റി​ഞ്ഞ് ആ​സാം സ്വ​ദേ​ശി​ക്ക് പ​രി​ക്ക്
Wednesday, May 8, 2024 5:00 AM IST
കോ​ത​മം​ഗ​ലം: പ​രീ​ക്ക​ണ്ണി​യി​ൽ ഗ്രാ​നൈ​റ്റ് ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ട്ടി​മ​റി​ഞ്ഞ് ആ​സാം സ്വ​ദേ​ശി​ക്ക് പ​രി​ക്ക്. ആ​സാം സ്വ​ദേ​ശി ല​ദ്രു​സ് (24) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 ഓ​ടെ​യാ​ണ് സം​ഭ​വം.

കോ​ത​മം​ഗ​ല​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്രാ​നൈ​റ്റ് ഇ​റ​ക്കി ആ​ളെ പു​റ​ത്തെ​ടു​ത്ത് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.

ഗ്രേ​ഡ് എ​എ​സ്ടി​ഒ​എം അ​നി​ൽ​കു​മാ​ർ, കെ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​പി. ഷ​മീ​ർ, ബേ​സി​ൽ ഷാ​ജി, ഒ.​ജി. രാ​ഗേ​ഷ് കു​മാ​ർ, സ​ൽ​മാ​ൻ ഖാ​ൻ, കെ.​എം. അ​ഖി​ൽ, പി.​ബി​നു ബി​നു​കു​മാ​ർ, സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.