ഒ​മാ​ന്‍ വാ​ഹ​നാ​പ​ക​ടം: മാ​ജി​ത​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും
Saturday, April 27, 2024 11:37 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​മാ​നി​ലെ നി​സ്‌​വ ഹോ​സ്പി​റ്റ​ലി​നു മു​ന്നി​ല്‍ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി​നി മാ​ജി​ത(39)​യു​ടെ ഉ​ള്‍​പ്പെ​ടെ ര​ണ്ടു മ​ല​യാ​ളി ന​ഴ്‌​സു​മാ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​ക്കു​മെ​ന്ന് നി​സ്‌​വ കെ​എം​സി​സി കെ​യ​ര്‍ വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ അ​മീ​ര്‍ വ​ലി​യ​വ​ള​പ്പി​ല്‍, സാ​ദി​ഖ് ക​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

അ​വ​ധി​ദി​വ​സ​മാ​യി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ട്ട് വ​ള​രെ വേ​ഗ​ത്തി​ല്‍​ത​ന്നെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​വ​ര്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​പ്പെ​ട്ട ര​ണ്ടു​പേ​രു​ടെ ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റും നാ​ട്ടി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ആം​ബു​ല​ന്‍​സ് ചെ​ല​വു​ക​ളും നി​സ്‌​വ കെ​എം​സി​സി ക​മ്മി​റ്റി വ​ഹി​ക്കു​മെ​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.