ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തിത്തു​റ​ന്ന് മോ​ഷ​ണം
Monday, April 29, 2024 1:14 AM IST
അ​ന്തി​ക്കാ​ട്: പു​ത്ത​ൻ പീ​ടി​ക​യി​ലും പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലും ക്ഷേ​ത്രങ്ങ​ളി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി തു​റ​ന്ന് മോ​ഷ​ണം. പു​ത്ത​ൻ​പീ​ടി​ക തോ​ന്നി​യ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പു​ര​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്റ്റീ​ൽ ഭ​ണ്ഡാ​രം കു​ത്തി പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ന​ട തു​റ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ഭ​ണ്ഡാ​രം പൊ​ളി​ച്ച​താ​യി ക​ണ്ട​ത്. പെ​രി​ങ്ങോ​ട്ടു​ക​ര തി​രു​വാ​ണി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​ഗ്ര​ഹ​ങ്ങ​ളു​ടെ മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഭ​ണ്ഡാ​ര​ത്തി​ന്‍റെ ലോ​ക്ക് പൊ​ട്ടി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി.

ക്ഷേ​ത്രം സ​മി​തി ഓ​ഫീ​സ് തു​റ​ന്ന് അ​ല​മാ​ര പൊ​ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി.