വാഹനങ്ങൾ പാടത്തേക്കുമറിഞ്ഞ് അപകടം വ​ട​ക്കാ​ഞ്ചേ​രിയിൽ പി​ക്ക​പ്പ്‌വാ​ൻ മറിഞ്ഞു
Tuesday, April 30, 2024 7:40 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ - കു​ന്നം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ കു​ണ്ട​ന്നൂ​ർ​ ചു​ങ്ക​ത്ത് നി​യ​ന്ത്ര​ണംവി​ട്ട പി​ക്ക​പ്പ് വാ​ൻ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ന്‍റെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ പ്ര​ഭു (24), ബ​സ​വ (23) എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ക​രി​മ്പ് ക​യ​റ്റി​വ​ന്നി​രു​ന്ന​പി​ക്ക​പ്പ് വാനാ​ണ് ഇ​ന്ന​ലെ​രാ​വി​ലെ​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വൈ​ദ്യുതി പോ​സ്റ്റ് ത​ക​ർ​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ വൈ​ദ്യുതി ബ​ന്ധ​വും താ​റു​മാ​റാ​യി.

അ​ന്ന​കര കോ​ക്കൂ​ർ റോ​ഡി​ൽ കാർ മറിഞ്ഞു

പ​റ​പ്പൂ​ർ: കാ​ർ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് ഒ​രു വ​യ​സാ​യ കു​ട്ടി​യു​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്. അ​ന്ന​കര കോ​ക്കൂ​ർ റോ​ഡി​ന് സ​മീ​പം ഇന്നലെ ഉ​ച്ച​യ്ക്ക് പന്ത്രണ്ടോ​ടെ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് ഒ​രു വ​യ​സു​ള്ള ബി​യാ​റ, 35 വ​യ​സു​ള്ള ബി​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​റ​പ്പൂ​ർ ആ​ക്സ് പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല , പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​രു​വ​രും ആ​ശു​പ​ത്രി വി​ട്ടു. അ​പ​ക​ട​ത്തി​ൽ കാ​റി​ന് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.