കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; പാ​മ്പാ​ടി ത​ട​യ​ണ​യി​ലേ​ക്കു വെ​ള്ള​മെ​ത്തി​ക്ക​ണം
Wednesday, May 1, 2024 1:51 AM IST
തി​രു​വി​ല്വാ​മ​ല: മൂ​ന്നു ഭാ​ഗ​വും പു​ഴ​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ൽ നി​ള​യു​ടെ പാ​മ്പാ​ടി ത​ട​യ​ണ​യി​ലെ വെ​ള്ളം വ​റ്റി​വ​ര​ണ്ട​തു​മൂ​ലം 10 ദി​വ​സ​മാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം പ​ദ്ധ​തി​യു​ടെ പ​മ്പിം​ഗ് മു​ട​ങ്ങി​യ തി​രു​വി​ല്വാ​മ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം.

പാ​മ്പാ​ടി മേ​ഖ​ല​യി​ലും ടൗ​ണി​ലും കു​ടി​വെ​ള്ളം എ​ത്തി​യി​ട്ടു നാ​ളു​ക​ളാ​യി. ആ​ളി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്ന് നി​ള​യി​ൽ വെ​ള്ളം എ​ത്തി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ പെ​രു​ങ്ങോ​ട്ടു​കു​റി​ശി ഞാ​വ​ലി​ൻ ക​ട​വി​ൽ ത​ട​യ​ണ​വ​രെ മാ​ത്ര​മേ വെ​ള്ളം എ​ത്തി​യി​ട്ടു​ള്ളൂ.

ക​ഴി​ഞ്ഞ വേ​ന​ലു​ക​ളി​ലൊ​ന്നും പാ​മ്പാ​ടി ത​ട​യ​ണ​യി​ൽ വെ​ള്ളം ഇ​ത്ര​യും വ​റ്റി​യി​ട്ടി​ല്ല. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​മൂ​ലം ജ​ല​വി​ത​ര​ണം നി​ർ​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

മ​ല​മ്പു​ഴ ഡാം ​തു​റ​ന്നു​വി​ട്ടോ ഞാ​വ​ലി​ൻ ക​ട​വി​ലെ ത​ട​യ​ണ തു​റ​ന്നോ പാ​മ്പാ​ടി ചെ​ക്ക് ഡാ​മി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.