8താഴേക്കാട് പള്ളി
താഴേക്കാട്: സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ ഇന്ന് ആഘോഷിക്കും.
രാവിലെ 10.30നു നടക്കുന്ന ആഘോഷമായ തിരുനാള്ദിവ്യബലിക്ക് ഫാ. വിനില്‍ കുരിശുതറ സിഎംഐ കാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.30നു ദിവ്യബലി, പ്രദക്ഷിണം, വര്‍ണമഴ, രാത്രി എട്ടിന് പഞ്ചാരിമേളം.
വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ദിനമായ നാളെ രാവിലെ ആറിനും ഏഴിനും എട്ടിനും ദിവ്യബലി, 10.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി. ഫാ. ജോണി മേനാച്ചേരി കാര്‍മികത്വം വഹിക്കും.ഫാ. നവീന്‍ ഊക്കന്‍ സന്ദേശം നല്‍കും. രാത്രി 7.30ന് വോയ്സ് ഓഫ് കൊച്ചിന് അവതരിപ്പിക്കുന്ന മെഗാഷോ.
ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഒാണ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
8ആറ്റപ്പാടം പള്ളി
കൊരട്ടി: ആറ്റപ്പാടം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേർച്ചയും നാല്, അഞ്ച് തീയതികളിൽ ആഘോഷിക്കും. നാളെ വൈകീട്ട് 5.30നു പ്രസുദേന്തി വാഴ്ചയും കൊടിയേറ്റവും വിശുദ്ധ കുർബാനയും നടക്കും. ഫൊറോന വികാരി ഫാ. ജോസ് ഇടശേരി നേതൃത്വം നൽകും.
വിശുദ്ധ കുർബാനയ്ക്കുശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാൾദിനമായ അഞ്ചിനു രാവിലെ 10നു നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ആദർശ് നടുവത്തേട്ട് കാർമികനാകും. തുടർന്ന് നേർച്ചസദ്യ. വൈകീട്ട് അഞ്ചിനു കരോക്കെ ഗാനമേള, കോമഡി ഷോ, നൃത്തനൃത്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
8സാൻജോ നഗർ പള്ളി
മുരിങ്ങൂർ: സാൻജോ നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വേദസാക്ഷികളായ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് ഇന്നു കൊടിയേറും. വൈകീട്ട് അഞ്ചിനു നടക്കുന്ന ജപമാലയ്ക്കുശേഷം കൊടിയേറ്റിനും വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശേരി കാർമികനാകും. നാളെ രാവിലെ ഏഴിന് ഫാ. പോൾ കൈത്തോട്ടുങ്കൽ ആഘോഷമായ ദിവ്യബലിക്കു നേതൃത്വം നൽകും. തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. ഉച്ചതിരിഞ്ഞ് രണ്ടിനു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 8.30ന് അമ്പ് പള്ളിയിൽ എത്തിച്ചേർന്നതിനുശേഷം ലദീഞ്ഞ്.
തിരുനാൾദിനമായ ഞായറാഴ്ച രാവിലെ ഏഴിനു വിശുദ്ധ കുർബാന. വൈകീട്ട് നാലിനു വാദ്യമേളം. 4.30നു നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ജെയിംസ് തുരുത്തിക്കര കാർമികനാകും. ഫാ. ജോമോൻ മാടവനക്കാട് വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾപ്രദക്ഷിണവും വർണമഴയും ഉണ്ടായിരിക്കും. ആറിനു രാവിലെ 6.30നു വിശുദ്ധ കുർബാനയും സെമിത്തേരിസന്ദർശനവും. വൈകീട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികൾ അടങ്ങിയ സാൻജോത്സവ് - 2024 ഉണ്ടായിരിക്കും.
8കൊടകര പള്ളി
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ ഇടവകമധ്യസ്ഥന്റെ ഊട്ടുതിരുനാള് നാളെയും മറ്റന്നാളും ആഘോഷിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇടവകയിലെ ജോസഫ്, ഔസേഫ് നാമധാരികളുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ തിരുനാളാഘോഷം നടത്തുന്നത്.
പതിനാറായിരത്തോളം പേര്‍ക്ക് തിരുനാളിനോടനുബന്ധിച്ച് നേര്‍ച്ചഊട്ട് ഒരുക്കും. നാളെ രാവിലെ 6.30ന് സഹൃദയ എന്‍ജിനീയറിംഗ് കോളജ് മീഡിയ ഡയറക്ടര്‍ ഫാ.അനൂപ് കോലങ്കണ്ണിയുടെ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, നേര്‍ച്ചപ്പായസം വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവയുണ്ടാകും.
ഞായറാഴ്ച രാവിലെ 6.30നുള്ള വിശു ദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ.ജെയ്സന് കരിപ്പായി ഊട്ടുവെഞ്ചരിപ്പ് നിര്‍വഹിക്കും. 8.30ന് ഫാ. സിബിന് വാഴപ്പള്ളിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടാകും.
പത്തിനുള്ള തിരുനാള്പാട്ടുകുര്ബാനയ്ക്കു ഫാ. ലിന്‍സ് മേലേപ്പുറം സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ മേരിമാത മേജര്‍ സെമിനാരിയിലെ റവ.ഡോ.വിന്‍സന്റ്് ആലപ്പാട്ട് സന്ദേശം നല്‍കും. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്കുള്ള ചോറൂണ് ഉണ്ടാകും. ഉച്ചകഴിഞ്ഞ് നാലിനു നടക്കുന്ന സെന്റ്് ജോസഫ് ഫാമിലി കുര്‍ബാനയ്ക്ക് ഇടവകയിലെ വൈദികര്‍ കാര്‍മികരാകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ഉണ്ടാകും. പ്രദക്ഷിണത്തില്‍ ഇടവകയിലെ വിവിധ യൂണിറ്റുകളിലുള്ള ജോസഫ്, ഔസേഫ് നാമധാരികള്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. ജെയ്സന് കരിപ്പായി, അസി.വികാരി ഫാ. സിബിന് വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ജോയ് വടക്കേത്തല, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ റിന്റോ കാളത്തുപറമ്പില്‍, പിആര്‍ഒ ജോയ്സ് തെക്കുംതല എന്നിവര്‍ പങ്കെടുത്തു.