ന​ഗ​ര​സ​ഭ എം​സി​എ​ഫി​ൽ കു​ന്നു​കൂ​ടു​ന്ന​ത് വൃ​ത്തി​യാ​ക്കാ​ത്ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ
Friday, May 3, 2024 2:21 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ എം​സി​എ​ഫി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റു​ന്ന​തു വൃ​ത്തി​യാ​ക്കാ​ത്ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ. ഹ​രി​ത​ക​ർ​മ​സേ​ന വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ലാ​ണു വൃ​ത്തി​യാ​ക്കാ​ത്ത പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടു​ന്ന​ത്. പാ​ൽ ക​വ​റു​ക​ളും ഭ​ക്ഷ​ണ​വി​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ ക​വ​റു​ക​ളും ത​രം​തി​രി​ക്കാ​തെ​യാ​ണു ശേ​ഖ​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് സം​ഭ​രി​ച്ചു ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന ക​മ്പ​നി ഇ​വ എ​ടു​ക്കി​ല്ല. ഇ​താ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മു​ള്ള മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു വൃ​ത്തി​യാ​ക്കാ​ത്ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ശേ​ഖ​രി​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്നു ഹ​രി​ത​ക​ർ​മ​സേ​ന​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​കാ​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ന​ൽ​കു​ന്ന​തി​ൽ ത​രം​തി​രി​ച്ച് എ​ടു​ക്കാ​ൻ ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് ഏ​റെ ബു​ദ്ധി​മു​ണ്ടേ​ണ്ടി​വ​രും.

അ​തി​നാ​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വൃ​ത്തി​യാ​ക്കി ഉ​ണ​ക്കി​ത്ത​ര​ണ​മെ​ന്ന നി​ർ​ദേ​ശം വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​റി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.