ജ്യോ​തി​യി​ല്‍ പ്രോ​ജ​ക്ട് മ​ത്സ​രം
Saturday, May 4, 2024 1:56 AM IST
തൃ​ശൂ​ര്‍: ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ യു​ക്തി-2024 എ​ന്ന പേ​രി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്രോ​ജ​ക്ട് മ​ത്സ​രം ന​ട​ത്തി. ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു നൂ​ത​ന​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള പ്രോ​ജ​ക്ടു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സ​ര്‍​ക്യൂ​ട്ട്, നോ​ണ്‍ സ​ര്‍​ക്യൂ​ട്ട് എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 118 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. സ​ര്‍​ക്യൂ​ട്ട് വി​ഭാ​ഗ​ത്തി​ല്‍ കാ​റ്റി​ലും സോ​ളാ​റി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വെ​ഹി​ക്കി​ള്‍ കാ​റി​നാ​ണ് ഒ​ന്നാം​സ​മ്മാ​നം. ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​തു​ല്‍ കൃ​ഷ്ണ, ജി​ന്‍​സ​ണ്‍ ജോ​സ്, കെ.​ജെ. ജോ​സ്ബി​ന്‍ എ​ന്നി​വ​രാ​ണ് ഇ​തു നി​ര്‍​മി​ച്ച​ത്.

നോ​ണ്‍​സ​ര്‍​ക്യൂ​ട്ട് വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന റോ​ബോ​ട്ടി​നാ​ണ് ഒ​ന്നാം​സ്ഥാ​നം. ജ്യോ​തി​യി​ലെ റോ​ബോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ജോ​ഷ്വാ ജോ​സ്, എ​യ്ഞ്ച​ലോ റി​സ​ണ്‍, കെ.​ഡി. അ​ശ്വി​ന്‍ എ​ന്നി​വ​രാ​ണ് ഇ​തു രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.

ഒ​രു ല​ക്ഷ​ത്തി​ല്‍​പ​രം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും മെ​മെ​ന്‍റോ​യും വി​ജ​യി​ക​ള്‍​ക്കു സ​മ്മാ​നി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് ക​ണ്ണ​മ്പു​ഴ, പ്രി​ന്‍​സി​പ്പ​ല്‍ ജോ​സ് പി. ​തേ​റാ​ട്ടി​ല്‍, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​വി​ന്‍​സി വ​ര്‍​ഗീ​സ്, ക്രി​സ്റ്റി വാ​ഴ​പ്പി​ള്ളി, ജോ​സ് കാ​ട്ടൂ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി .