ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാട​നകേ​ന്ദ്ര​ത്തി​ൽ ഊ​ട്ടുതി​രു​നാ​ളി​നു കൊ​ടി​യേറി
Wednesday, May 8, 2024 1:33 AM IST
കൊടുങ്ങല്ലൂർ: ചെ​ട്ടി​ക്കാ​ട് വിശു ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാട​ന കേ​ന്ദ്ര​ത്തി​ൽ മേ​യ് 14 നു ​ന​ട​ക്കു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഊ​ട്ടുതി​രു​നാ​ളി​ന് ക​ണ്ണൂ​ർ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല കൊ​ടി​യേറ്റി. ഈ ​സ​മ​യം കൊ​ടി​മ​ര​ത്തി​നു ചു​റ്റു​മാ​യി വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ജീ​വി​ത​ത്തി​ലെ അ​ത്ഭു​ത​ങ്ങ​ളു​ടെ നി​ശ്ച​ലദൃ​ശ്യ​ങ്ങ​ളും മാ​ലാ​ഖ​മാ​രും വ​ർ​ണവ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ കു​ട്ടി​ക​ളും ക്രൈ​സ്തവപാ​ര​മ്പ​ര്യ​വേ​ഷം ധ​രി​ച്ച​വ​രും വ​ർ​ണബ​ലൂ​ണു​ക​ളും കൊ​ടി​യേ​റ്റത്തി​നു പ​കി​ട്ടേ​കി.

തു​ട​ർ​ന്ന് ബിഷപ്പിന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലിയും ​വ​ച​നപ്ര​ഘോ​ഷ​ണ​വും ന​ട​ന്നു. രാ​വി​ലെ 6.15 മു​ത​ൽ വൈകീ​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

11 ന് ഇ​ട​വ​കദി​നം. വൈ​കീട്ട് 5.30നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർ​മിക​രാ​കും. തു​ട​ർ​ന്ന് കു​ടു​ബ​യൂ​ണി​റ്റു​ക​ളു​ടെ ക​ലാ​സ​ന്ധ്യ ന​ട​ക്കും.

12 ന് രാ​വി​ലെ 10ന് ​ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ലിന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ സ​ണ്ണി പു​ന്നേ​ലി​പ്പ​റ​മ്പി​ൽ വ​ച​നസ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധിച്ച് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധന​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാസ​ഹാ​യം "സ്നേഹസാ​ന്ത്വ​നം’ പ​ദ്ധ​തി​യു​ടെ ഉ​ദ്​ഘാ​ട​നം ബിഷപ് നി​ർ​വഹി​ക്കും. 13 ന് 5.30 നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ.​ ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മു​ഖ്യ​കാ​ർ​മിക​നാ​കും. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു ന​ട​ക്കു​ന്ന ഗ്രാ​മപ്ര​ദ​ക്ഷി​ണം.

14 നാ​ണ് ​പ്ര​സി​ദ്ധ​മാ​യ ഊ​ട്ടുതി​രു​നാ​ൾ. രാ​വി​ലെ 10.15 ന് ​കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ ഡോ. അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഊട്ടുനേ​ർ​ച്ച ആ​ശീർ​വ​ദി​ക്കും. തു​ട​ർ​ന്ന് ബിഷപ്പിന്‍റെ മു​ഖ്യകാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​നെ​ൽ​സ​ൻ ജോ​ബ് വ​ച​നസ​ന്ദേ​ശം ന​ൽ​കും.

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ മൂന്നു തി​രു​ശേ​ഷി​പ്പു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ​തി​നാ​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് നാ​നാ​ജാ​തിമ​ത​സ്ഥ​രാ​യ തീ​ർ​ഥാ​ട​ക​ർ വി​ശു​ദ്ധ​ന്‍റെ സ​ന്നി​ധി​യി​ലേ​ക്ക് ഊ​ട്ടുനേ​ർ​ച്ച​യി​ൽ പ​ങ്കു​കൊ​ള്ളു​ന്ന​തി​നും തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​ന്ന​തി​നു​മാ​യി​ എ​ത്തിച്ചേ​രു​മെ​ന്ന​തി​നാ​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​താ​യി റെ​ക്​ട​ർ റവ. ഡോ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​അ​ജ​യ് ആ​ന്‍റണി പു​ത്ത​ൻപ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.