വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Sunday, April 28, 2024 11:13 PM IST
നെ​ന്മാ​റ: അ​യി​ലൂ​ർ ക​രി​മ്പാ​റ തോ​ടു​കാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ത്യ​ഭാ​മ ബെ​ന്നി (46) അ​ന്ത​രി​ച്ചു. പാ​ല​ക്കാ​ട് കെ​എ​സ്ഇ​ബി ഇ​ലക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ്, നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 25 ന് ​വൈ​കി​ട്ട് ജോ​ലി ക​ഴി​ഞ്ഞ് നെ​ന്മാ​റ​യി​ൽ നി​ന്നും മ​ക​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി അ​ളു​വ​ശേരി​യി​ൽ കാ​റ് പി​റ​കി​ൽ വ​ന്ന് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​ച്ച വാ​ഹ​നം നി​റു​ത്താ​തെ പോ​യി.നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇന്നലെ രാ​വി​ലെ 10 ന് ​മ​രിച്ചു.
ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബെ​ന്നി അ​ഗ​സ്റ്റി​ൻ. മ​ക്ക​ൾ: വി​ദ്യാ​ർ​ഥി​ക​ളാ​യ ത​രു​ൺ.​പി.​ബെ​ന്നി, ജി​ത്തു.​പി. ബെ​ന്നി. സംസ്കാരം നടത്തി.