പ​ത്താം വാ​ർ​ഷി​കാഘോഷവും ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സും
Monday, April 29, 2024 1:14 AM IST
പാ​ല​ക്കാ​ട്: സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​യും ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സും പാ​ല​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം 3.30ന് ​രൂ​പ​താ ബി​ഷ​പ് ഡോ.​അ​ന്തോ​ണി​സാ​മി പീ​റ്റ​ർ അ​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലൂ​ടെ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷ​ണ​വും ന​ട​ത്തി. രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ന്ന്യ​സ്ത​രും മു​പ്പ​തോ​ളം ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.
രൂ​പ​ത​യു​ടെ ന​വീ​ക​രി​ച്ച ഡ​യ​റ​ക്ട​റി ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു.

2014ലാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ക​ല്പ​ന​യി​ലൂ​ടെ സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്.
മു​പ്പ​തോ​ളം ഇ​ട​വ​ക​ക​ളി​ലാ​യി അ​ന്പ​തി​നാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ളാ​ണ് രൂ​പ​ത​യി​ലു​ള്ള​ത്.