ചിറ്റ​ടി മേ​രി​ലാ​ന്‍റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, April 29, 2024 1:14 AM IST
ചി​റ്റ​ടി: ചി​റ്റ​ടി മേ​രിലാ​ന്‍റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ രാ​വി​ലെ വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റ് കർമ്മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, കു​ർ​ബാ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളു​ണ്ടാ​യി. ഫാ. ​ആ​ന്‍റണി വ​ട​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എന്നിവയ്ക്ക് ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ കാ​ർ​മി​ക​നാ​കും.

നാ​ളെ വൈ​കീ​ട്ട് 5.30ന് ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​നയ്ക്ക് ഫാ. ​സ്റ്റാ​ൻ​ലി ചു​ങ്ക​ത്ത് കാ​ർ​മി​ക​നാ​കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ മേ​യ് ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന നടക്കും.

പ്ര​സം​ഗം, ല​ദീ​ഞ്ഞ്, നൊ​വേ​ന എന്നിവയ്ക്ക് ഫാ. ​സെ​ബി​ൻ ക​രു​ത്തി മു​ഖ്യ കാ​ർ​മി​ക​നാ​കും.
ഫാ. ​സ്റ്റാ​ൻ​ലി ചു​ങ്ക​ത്ത്, ഫാ.​റി​തി​ൻ ചി​റ്റി​ല​പ്പി​ള്ളി എ​ന്നീ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ഊ​ട്ടു നേ​ർ​ച്ച നടക്കും.

വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ, ക​ൺ​വീ​ന​ർ സ​ണ്ണി വ​ള്ളി​ക്കാ​ട്ടു കു​ഴി​യി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​ണി അ​മ്പ​ല​മ​റ്റ​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് കു​ര്യ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, ബി​നു ജോ​സ​ഫ് ക​രൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.