കേരള പ്രിന്റേഴ്സ് ഫോറവും ജെ.സി.ഐ പാലക്കാടും സമ്പൂർണ എ പ്ലസ് ജേതാക്കളെ ആദരിക്കും
പാലക്കാട്: കേരള പ്രിന്റേഴ്സ് ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയും ജെ.സി.ഐ പാലക്കാട് ചാപ്റ്ററും സംയുക്‌തമായി ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും ആദരിക്കും.

23 ന് ഉച്ചക്ക് 1.30ന് പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 1200ലധികം വിദ്യാർഥികളെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ 21 ന് വൈകീട്ട് 7 മണിക്കകം വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9387200603 (പാലക്കാട്), 7034111131(പട്ടാമ്പി), 9020 922 922(മണ്ണാർക്കാട്), 9061054483 (നെന്മാറ) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.