ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​ന് പു​ര​സ്കാ​രം
Wednesday, August 23, 2017 12:26 PM IST
തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ള്ള ആ​ശ്ര​യ മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് ദീ​പി​ക ലേ​ഖ​ക​ൻ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം അ​ർ​ഹ​നാ​യി. മാ​ര​ത്തോ​ണ്‍ താ​രം എ​സ്. ബാ​ഹു​ലേ​യ​നു​മാ​യി ചേ​ർ​ന്ന് ക​രി​ന​ട ആ​ശ്ര​യ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്കാ​രം. ദീ​പി​ക​യി​ലും രാ​ഷ്ട്ര​ദീ​പി​ക​യി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച വി​വി​ധ ഫീ​ച്ച​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അവാർഡ് എന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്വ​ദേ​ശാ​ഭി​മാ​നി മാ​ധ്യ​മ പു​ര​സ്കാ​രം, ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ സ്മാ​ര​ക പു​ര​സ്കാ​രം, ഡോ. ​പ​ൽ​പ്പു ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ഇ​ൻ​ഡ്യ​യു​ടെ മാ​ധ്യ​മ​പു​ര​സ്കാ​രം, പി.​എ​ൻ. പ​ണി​ക്ക​ർ ജ​ന്മ​ശ​താ​ബ്ദി തൂ​ലി​കാ പു​ര​സ്കാ​രം, ക്ഷേ​ത്ര സേ​വ​ക ശ​ക്തി മാ​ധ്യ​മ പു​ര​സ്കാ​രം, ത​ണ​ൽ​വേ​ദി പു​ര​സ്കാ​രം, പ​രി​ത്രാ​ണാ​യ പു​ര​സ്കാ​രം, ഫ്രാ​ൻ പു​ര​സ്കാ​രം ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നു​ള്ള വ​ജ്ര​മു​ദ്ര പു​ര​സ്കാ​രം, ട്രി​വാ​ൻ​ഡ്രം പ​രി​സ്ഥി​തി ഫെ​സ്റ്റി​വ​ൽ പു​ര​സ്കാ​രം എ​ന്നി​വ​യ്ക്കും ഗി​രീ​ഷ് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.