അ​ധി​കൃ​ത​ർ പി​ന്തി​രി​ഞ്ഞു; പൊ​ളി​ഞ്ഞ​റോ​ഡ് ന​ന്നാ​ക്കി​യെ​ടു​ത്ത് നാ​ട്ടു​കാ​ർ മാ​തൃ​ക​യാ​യി
Monday, September 18, 2017 11:48 AM IST
ചി​റ്റൂ​ർ: പൊ​ട്ടി​പൊ​ളി​ഞ്ഞ് ഗ​ർ​ത്ത​ങ്ങ​ളും ക​ല്ലു​ക​ളും​കൊ​ണ്ട് കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​രി​ത​മാ​യ വ​ള​വു​പാ​ലം-​പു​ളി​ങ്കൂ​ട്ടം റോ​ഡ് നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ​ത് മാ​തൃ​ക​യാ​യി.

റോ​ഡ് നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ​ത​ന്നെ പാ​ത​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പൂ​ള​ക്കാ​ട്, പ​ന്നി​പ്പെ​രു​ന്ത​ല, തെ​ക്കേ​ക്കാ​ട്, ച​ന്ദ​ന​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ണ്ണൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​മാ​ർ​ഗ​മാ​ണ് വ​ള​വു​പാ​ലം-​പു​ളി​ങ്കൂ​ട്ടം റോ​ഡ്. മു​ന്പ് റോ​ഡ്നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​റു​കാ​ര​ൻ ആ​വ​ശ്യ​ത്തി​ന് മെ​റ്റ​ലും ടാ​റും ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​താ​ണ് മെ​റ്റ​ലി​ള​കി ഗ​ർ​ത്ത​ങ്ങ​ളു​ണ്ടാ​വാ​ൻ ഇ​ട​യാ​യ​ത്. പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്നാ​ണ് പാ​ത​യി​ൽ യാ​ത്രാ​സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ച്ച​ത്. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും ആ​റു​മീ​റ്റ​ർ വി​സ്താ​രം ഉ​ണ്ടാ​വാ​ത്ത​താ​ണ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​നാ​വാ​ത്ത​തി​നു കാ​ര​ണ​മെ​ന്ന് ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ങ്ക​ധ​ര​ൻ അ​റി​യി​ച്ചു.