അ​യി​രൂ​രി​ൽ സാ​ന്ത്വ​ന ക​ലാ​രു​ചി​ക്കൂ​ട്ട് ‌
പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മാ, മാ​ത്യൂ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​യി​രൂ​ർ കേ​ന്ദ്ര​മാ​ക്കി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജ​ഐം​എം​എ ഹോ​ളി​സ്റ്റി​ക് സെ​ന്‍റ​ർ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ സാ​ന്ത്വ​ന ക​ലാ​രു​ചി​ക്കൂ​ട്ട് - 2017 നാളെ ന​ട​ക്കും.

ഹോ​ളി​സ്റ്റി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​ഭ​യു​ടെ അ​യി​രൂ​ർ, പെ​രു​ന്പെ​ട്ടി സെ​ന്‍റ​ർ യു​വ​ജ​ന​സ​ഖ്യാം​ഗ​ങ്ങ​ളും താ​വ​ള​പ്പാ​റ ചി​ൽ​ഡ്ര​ൻ​സ് ഹോം, ​കാ​ർ​മ​ൽ ബാ​ലി​കാ​ഭ​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന രോ​ഗി പ​രി​ച​ര​ണം, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് രു​ചി​ക്കൂ​ട്ട് പ​രി​പാ​ടി.പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ.​വി.​എ​സ്. സ്ക​റി​യ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജി. ശ​മു​വേ​ൽ, ട്ര​ഷ​റാ​ർ പ്ര​ഫ.​ജോ​ർ​ജ് വ​ർ​ഗീ​സ്, വി.​എ. ചാ​ക്കോ, സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.‌