ജില്ലാ സ്കൂൾ കലോത്സവം : നൃ​ത്ത​വേ​ദി​ക​ളു​ണ​ർ​ന്നു; കാ​ണി​ക​ൾ ഏ​റ്റെ​ടു​ത്തു
Wednesday, December 6, 2017 2:56 PM IST
ആ​റ്റി​ങ്ങ​ൽ: ക​ലോ​ത്സ​വ​വേ​ദി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം കാ​ഴ്ച​ക്കാ​രു​ള്ള ഗ്ലാ​മ​ർ ഇ​ന​ങ്ങ​ളാ​യ നൃ​ത്ത മ​ത്സ​ര​ങ്ങ​ൾ ര​ണ്ടാം ദി​നം കാ​ണി​ക​ൾ ഏ​റ്റെ​ടു​ത്തു. ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​പ്പോ​ൾ ക​ലാ​പ്രേ​മി​ക​ൾ സ​ദ​സ് കൈ​യട​ക്കി​യ​ത് ര​ണ്ടാം ദി​ന​ത്തി​ലെ ശ്ര​ദ്ധേ​യ കാ​ഴ്ച​യാ​യി.

നൃ​ത്ത ഇ​ന​ങ്ങ​ൾ​ക്കു പു​റ​മെ നാ​ട​ക​വും മാ​പ്പി​ള​പ്പാ​ട്ടും പ​ഞ്ച​വാ​ദ്യ​വും ബാ​ന്‍റ് വാ​ദ്യ​വു​മ​ട​ക്ക​മു​ള്ള മ​ത്സ​ര​യി​ന​ങ്ങ​ൾ വേ​ദി​യി​ലെ​ത്തി​യ​തോ​ടെ ക​ലോ​ത്സ​വ​ന​ഗ​രി ഉ​ത്സ​വ​ന​ഗ​രി​യാ​യി മാ​റി.
മോ​ഹി​നി​യാ​ട്ട​വും സം​ഘ​നൃ​ത്ത​വും അ​ര​ങ്ങേ​റി​യ ഒ​ന്നാം വേ​ദി​യാ​ണ് ഏ​റ്റ​വു​മ​ധി​കം കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ച​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​ഘ​നൃ​ത്ത​മാ​യി​രു​ന്നു കൂ​ട്ട​ത്തി​ലെ ഗ്ലാ​മ​ർ ഇ​നം. ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും പി​ന്ന​ണി​പ്പാ​ട്ടു​മാ​യി ന​ർ​ത്ത​കി​മാ​ർ വേ​ദി നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ പ്രോ​ത്സാ​ഹ​ന​വു​മാ​യി സ​ദ​സ് മ​ത്സ​ര​ത്തെ ഏ​റ്റെ​ടു​ത്തു. പു​രാ​ണ​ക​ഥ​ക​ൾ​ക്കും സാം​സ്കാ​രി​ക ആ​വി​ഷ്ക്കാ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളും സം​ഘ​നൃ​ത്ത​ത്തി​നു വി​ഷ​യ​മാ​യ​പ്പോ​ൾ കാ​ണി​ക​ൾ ആ​ഘോ​ഷ​പൂ​ർ​വം അ​തി​നെ വ​ര​വേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ കു​ച്ചു​പ്പു​ടി​ക്കും മൂ​ന്നാം വേ​ദി​യി​ലെ ഭ​ര​ത​നാ​ട്യ​ത്തി​നും ഏ​റെ കാ​ഴ്ച​ക്കാ​രു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ൾ​തീ​രാ​ൻ രാ​ത്രി വൈ​കി​യെ​ങ്കി​ലും പ്രേ​ക്ഷ​ക​പ​ങ്കാ​ളി​ത്തം കൊ​ണ്ടു സ​ദ​സ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നാ​ട​കം, മാ​പ്പി​ള​പ്പാ​ട്ട്, പ​ഞ്ച​വാ​ദ്യം മ​ത്സ​ര​ങ്ങ​ളാ​ണ് ര​ണ്ടാം​ദി​നം കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ച മ​റ്റ് ഇ​ന​ങ്ങ​ൾ.

കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ വേ​ദി​യി​ലെ​ത്തി​യ​തോ​ടെ ആ​ദ്യ​ദി​ന​ത്തെ അ​പേ​ക്ഷി​ച്ച് എ​ല്ലാ​യി​ട​ത്തും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും തി​ര​ക്ക് ക​ണ്ട ദി​നം കൂ​ടി​യാ​യി​രു​ന്നു ഇ​ന്ന​ലെ. സം​സ്കൃ​ത, അ​റ​ബി​ക് ക​ലോ​ത്സ​വ​ങ്ങ​ൾ ന​ട​ന്ന മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി ഹാ​ളി​ലും ഡ​യ​റ്റി​ലും പ്ര​ധാ​ന വേ​ദി​ക​ളെ അ​പേ​ക്ഷി​ച്ച് തി​ര​ക്ക് കു​റ​വാ​യി​രു​ന്നു.

അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ വൈ​കി​യ​തും അ​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വേ​ദി​മാ​റ്റ​വും വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​രു​പോ​ലെ വ​ല​ച്ചു. രാ​വി​ലെ ഒ​ൻ​പ​തി​നു തു​ട​ങ്ങേ​ണ്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് എ​ല്ലാ വേ​ദി​യി​ലും പ​ത്തു​മ​ണി ക​ഴി​ഞ്ഞാ​ണ് തി​ര​ശീ​ല ഉ​യ​ർ​ന്ന​ത്. ചി​ല വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള​ക​ളും സ​ദ​സി​നെ വി​ര​സ​മാ​ക്കി.

കു​ച്ചി​പ്പു​ടി മ​ത്സ​രം ന​ട​ന്ന ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക​ർ​ട്ട​ന് തീ​പി​ടി​ച്ച​ത് അ​ൽ​പ​നേ​രം ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. സം​ഘാ​ട​ക​രും വോ​ള​ണ്ടി​യേ​ഴ്സും ചേ​ർ​ന്ന് പെ​ട്ടെ​ന്നു​ത​ന്നെ തീ​യ​ണ​ച്ച​തോ​ടെ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യി. ഇ​തി​നു പു​റ​മെ കു​ച്ചി​പ്പു​ടി വേ​ദി​യി​ൽ സി​ഡി പ്ലെ​യ​ർ പ​ല ത​വ​ണ പ​ണി​മു​ട​ക്കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ച്ചു.​ഒ​പ്പം മ​ത്സ​ര​ങ്ങ​ൾ വൈ​കാ​നും ഇ​തി​ട​യാ​ക്കി.നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന വേ​ദി​ക​ൾ മാ​റ്റി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വെ​ട്ടി​ലാ​യി. ഇ​തും ര​ണ്ടാം ദി​ന​ത്തി​ലെ ക​ല്ലു​ക​ടി​യാ​യി. അ​ഞ്ചാം വേ​ദി​യി​ൽ ന​ട​ത്താ​നി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ വേ​ദി എ​ട്ടി​ലേ​ക്കും, എ​ട്ടി​ൽ ന​ട​ത്താ​നി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ വേ​ദി അ​ഞ്ചി​ലേ​യ്ക്കു​മാ​ണ് മാ​റ്റി​യ​ത്.

ക​ലോ​ത്സ​വ ക​മ്മി​റ്റി പു​റ​ത്തു​വി​ട്ട നോ​ട്ടീ​സ് അ​പ്പാ​ടെ മാ​റ്റി​യ​ത് അ​റി​യാ​തെ വേ​ദി​ക​ളി​ലെ​ത്തി​യ​വ​ർ അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ് വേ​ദി​മാ​റ്റം അ​റി​ഞ്ഞ​ത്.

പി​ന്നെ യ​ഥാ​ർ​ഥ വേ​ദി ക​ണ്ടെ​ത്താ​ൻ പ​ര​ക്കം​പാ​ച്ചി​ലാ​യി. ദൂ​രെ നി​ന്നെ​ത്തി​യ​വ​രി​ൽ പ​ല മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പ​ട്ട​ണം മു​ഴു​വ​ൻ അ​ല​ഞ്ഞാ​ണ് യ​ഥാ​ർഥ വേ​ദി ക​ണ്ടെ​ത്താ​നാ​യ​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു.