ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷാ സ്വ​ദേ​ശി​ എ​ക്സൈ​സിന്‍റെ പിടിയിൽ
Monday, December 11, 2017 2:42 PM IST
ക​ഴ​ക്കൂ​ട്ടം : ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഒ​ഡീ​ഷ സ്വ​ദേ​ശി​യും ടെ​ക്നോ സി​റ്റി​യി​ലെ സെ​ക്യൂ​രി​റ്റി​ജീ​വ​ന​ക്കാ​ര​നു​മാ​യ ബാ​പു​ൻ നാ​യി​ക് (23) ആ​ണ് ഒ​ഡീ​ഷ​യി​ൽ നി​ന്ന് വി​ൽ​പ​ന​ക്കെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം മം​ഗ​ല​പു​രം മു​രു​ക്കും​പു​ഴ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്ന വി​വ​രം ല​ഭി​ച്ച എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ഇ​ട​നി​ല​ക്കാ​ർ​ക്ക് ന​ൽ​കാ​നെ​ത്തി​യ പ്ര​തി​യെ പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ര​ണ്ടു​കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സം​ഘ​ത്തി​ലെ ചി​ല്ല​റ​വി​ല്പ​ന​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ല​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ വ​ഴി​യാ​ണ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.