തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം. കൈ​തി​ക്കോ​ട് വ​ട്ട​പ​റ​ന്പ് മേ​ഖ​ല​യി​ലാ​ണ് കൃ​ഷി​നാ​ശം രൂ​ക്ഷ​മാ​യ​ത്. കു​ന്ന​ത്തു​ക​ളം പാ​ട​ശേ​ഖ​ര​സ​മി​ക്കു കീ​ഴി​ൽ വ​രു​ന്ന വ​ലി​യ​വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഒ​രേ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി കാ​ട്ടു​പ​ന്നി​ക​ൾ ച​വി​ട്ടി​മെ​തി​ച്ചു. വി​ള​വെ​ടു​പ്പി​നു ഏ​താ​നും​ദി​വ​സം ബാ​ക്കി​നി​ല്ക്കേ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ​ത്തോ​ളം​പേ​രു​ടെ നെ​ൽ​കൃ​ഷി ഇ​ത്ത​ര​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. തെ​ങ്ക​ര, മെ​ഴു​കും​പാ​റ, മേ​ലാ​മു​റി മേ​ഖ​ല​ക​ളി​ലും വ​ന്യ​മൃ​ഗ​ശ​ല്യം ശ​ക്ത​മാ​ണ്. പ​ന്നി, കാ​ട്ടാ​ന, കു​ര​ങ്ങ്, മ​യി​ൽ എ​ന്നി​വ​മൂ​ലം ജ​ന​ങ്ങ​ൾ വ​ല​യു​ക​യാ​ണ്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്തും പ​ലി​ശ​ക്കാ​രി​ൽ​നി​ന്നും ക​ടം​വാ​ങ്ങി​യു​മാ​ണ് മി​ക്ക​വ​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
കൃ​ഷി​നാ​ശം നേ​രി​ട്ട​വ​ർ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി മ​ടു​ത്തു. ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ ന​ല്കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു​വി​ധ പ്ര​യോ​ജ​ന​വും ഇ​തു​വ​ഴി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ഏ​താ​നും​മാ​സം​മു​ന്പു​വ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​തി​നും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്നു ക​ർ​ഷ​ക​ർ ആ​വ​ർ​ത്തി​ച്ചു.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഞ്ചോ​ല, മാ​ന്തോ​ണി, കാ​ഞ്ഞി​ര​പ്പു​ഴ, വ​ർ​മം​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ശ​ക്ത​മാ​ണ്.