അ​ട്ട​പ്പാ​ടി റോ​ഡി​നാ​യി ഒ​പ്പു​ശേ​ഖ​ര​ണം
Wednesday, January 3, 2018 10:58 PM IST
അ​ഗ​ളി: പൊ​ട്ടി​ത്ത​ക​ർ​ന്നു കി​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് - ചി​ന്ന​ത്ത​ടാ​കം റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അ​ഗ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ക്കാ​ലി​യി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി. അ​ഗ​ളി മു​ത​ൽ ആ​ന​ക്ക​ട്ടി വ​രെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. റോ​ഡ് ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും സ​മ​ർ​പ്പി​ക്കാ​ൻ ആ​യി​രം പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം ന​ല്കി. മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ മാ​സ്റ്റ​ർ, അ​നൂ​പ് ക​ള്ള​മ​ല, ജ​യ​ൻ ക​ൽ​ക്ക​ണ്ടി, ആ​ർ. മ​ണി​ക​ണ്ഠ​ൻ പ്ര​സം​ഗി​ച്ചു.

ആ​ധാ​ർ സേ​വാ​കേ​ന്ദ്രം തു​ട​ങ്ങി

അ​ഗ​ളി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ഗ​ളി ബ്രാ​ഞ്ചി​ൽ ആ​ധാ​ർ സേ​വാ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നാ​ളി​തു​വ​രെ​യും ആ​ധാ​ർ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്ത് ആ​ധാ​ർ കാ​ർ​ഡ് എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും തെ​റ്റു​ക​ൾ തി​രു​ത്താ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണെ​ന്നു ബാ​ങ്ക് മാ​നേ​ജ​ർ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ത്തി​ന് 9446447272.