ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
Monday, August 6, 2018 11:41 PM IST
ക​ൽ​പ്പ​റ്റ: ഓ​ണ​ക്കാ​ല​ത്ത് ശു​ദ്ധ​വും സു​ര​ക്ഷി​ത​വു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി​ക​ൾ, ബേ​ക്ക​റി ഉ​ത്​പ്പ​ന്ന നി​ർ​മ്മാ​ണ യൂ​ണി​റ്റു​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ തു​ട​ങ്ങി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും സം​ഭ​ര​ണം ചെ​യ്യു​ക​യും വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.
നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ ജി​ല്ല​യി​ൽ വി​റ്റ​ഴി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ ഭ​ക്ഷ്യ എ​ണ്ണ​ക​ളും പ​രി​ശോ​ധി​ക്കും. പൊ​തു വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു.