ഗ​ൾ​ഫ് വി​മാ​ന​ക്കൂ​ലി; അ​മി​ത​ക്കൂ​ലി അ​നു​വ​ദി​ക്കി​ല്ല: സുരേഷ് പ്രഭു
Saturday, August 18, 2018 5:19 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നാ​ൽ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ഗ​ൾ​ഫ് നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​രി​ൽ നി​ന്ന് വി​മാ​ന ക​ന്പ​നി​ക​ൾ അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു അ​റി​യി​ച്ചു.

കൊ​ച്ചി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നാ​ൽ ബംഗ​രു​വി​ൽ നി​ന്നും മ​റ്റും ഗ​ൾ​ഫി​ലേ​ക്ക് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തിയതിനെതുടർന്നായിരുന്നു നടപടി.

കൊ​ച്ചി വി​മാ​ന​ത്താ​വ​ളം അ​ട​യ്ക്കു​ന്ന​തി​ന് മു​ന്പു​ള്ള നി​ര​ക്കു മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ​വെ​ന്ന് വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.