യുവജനോത്സവ വിജയികൾക്ക് അനുമോദനം
Tuesday, January 24, 2017 4:58 AM IST
ഫുജൈറ: കൈരളി ഇന്‍റർ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഓവർ ഓൾ റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയ ഒൗവർ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു.

യുഎഇ ലെ വിവിധ എമിറേറ്റുകളിലെ പതിനാറ് സ്കൂളുകളിൽ നിന്നായി അറുനൂറോളം കുട്ടികൾ പങ്കെടുത്ത കലോത്സവത്തിൽ 72 പോയിന്‍റുമായാണ് ഒൗവർ ഓണ്‍ സ്കൂൾ റണ്ണേഴ്സ് അപ് ട്രോഫി സ്വന്തമാക്കിയത്.

പ്രിൻസിപ്പൽ ഹിമ്മത് ധില്ലൻ, ഹെഡ് മാസ്റ്റർ ഹാറൂണ്‍ അഹമദ്, ടീം കോഓർഡിനേറ്റർ ഡഗ്ലസ് ജോസഫ്, നിമിഷ, ശ്രീലത, താര എന്നിവർ വിജയികളെ അനുമോദിച്ചു.