വേറിട്ട ഇഫ്താറുമായി കല അബുദാബി
Monday, June 19, 2017 5:58 AM IST
അബുദാബി: മുസഫ ലേബർ ക്യാന്പിലെ തൊഴിലാളികൾക്കായി ക്യാന്പിലെ അടുക്കളയിൽ വിഭവങ്ങൾ പാകം ചെയ്ത് കല അബുദാബി ഇഫ്താർ സംഗമം നടത്തി. കലയുടെ വനിതാ വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇഫ്താർ നടന്നത്. മുസഫ പ്രൈം ലാന്‍റ് തൊഴിലാളി ക്യാന്പിലെ ആയിരത്തോളം തൊഴിലാളിലകൾക്കാണ് വിരുന്നൊരുക്കിയത്. രാവിലെ മുതൽ വനിതകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ തൊഴിലാളി ക്യാന്പിലെ അടുക്കളയിൽ സജീവമായി പച്ചക്കറികളും പഴങ്ങളും അരിഞ്ഞും ഭക്ഷണമുണ്ടാക്കിയും തൊഴിലാളികളും വേറിട്ട ഇഫ്താറിന്‍റെ ഭാഗമായി.

അബുദാബിയിലെ മലയാളി സംഘടനാ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു. കല അബുദാബി പ്രസിഡന്‍റ് അമർ സിംഗ് വലപ്പാട്, ജനറൽ സെക്രട്ടറി മെഹബൂബ് അലി, ട്രഷറർ പ്രശാന്ത്, മലയാളി സമാജം ട്രഷറർ ടോമിച്ചൻ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള