മസ്കറ്റിലെ പള്ളികളിൽ വിശുദ്ധവാര ശുശ്രൂഷകൾക്കു തുടക്കമായി
Saturday, March 24, 2018 7:16 PM IST
മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ വിശുദ്ധവാരത്തിനു തുടക്കമായി. ഓശാന ഞായറാഴ്ചത്തെ തിരുക്കർമങ്ങൾ അവധിദിനമായ വെള്ളിയാഴ്ച തന്നെ ഒട്ടുമിക്ക പള്ളികളിലും നടത്തി.

റൂവിയിലെ സെന്‍റ്പീറ്റർ ആൻഡ് പോൾ പള്ളിയിൽ സീറോ മലബാർ ക്രമത്തിൽ നടന്ന ഭക്തിനിർഭരമായ ഓശാന തിരുക്കർമങ്ങൾക്ക് ഫാ. ബിജോ കുടിലിൽ ഒഎഫ്എം, ഫാ. ഐസക് കൊട്ടുകാപ്പള്ളിൽ ഒഎഫ്എം എന്നിവർ കാർമികത്വം വഹിച്ചു.

റുവി ഓർത്തഡോക്സ് മഹായിടവക പള്ളിയിലെ ശുശ്രൂഷകൾ ശനിയാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിക്കും.

റിപ്പോർട്ട്: സേവ്യർ കാവാലം