കേരളത്തിന്റെ വികസനത്തിന് മലയാളി സമൂഹത്തിന്റെ സേവനം വിലപ്പെട്ടത്: ഉമ്മന്‍ ചാണ്ടി
Wednesday, April 1, 2015 8:11 AM IST
ദുബായി : കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസിസമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷികത്തോടനുബന്ധിച്ചു ഏപ്രില്‍ 16,17,18 തീയതികളില്‍ ദുബായിയില്‍ നടക്കുന്ന ഗ്ളോബല്‍ കോണ്‍ഫറന്‍സിനു മുന്നോടിയായി നടന്ന സന്നാഹ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടികാഴ്ച്ചയ്ക്കിടയില്‍ മലയാളിസമൂഹത്തിന്റെ കഴിവുകളേയും നന്മകളെയും അദ്ദേഹം പ്രശംസിച്ചതു തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ഇത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണെന്നും ഈ അഭിമാനം കാത്തു സൂക്ഷിക്കുന്നത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടി ചേര്‍ത്തു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ട്രഷറര്‍ മൈക്കിള്‍ സ്റീഫന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് പനയ്ക്കല്‍, വൈസ് ചെയര്‍പേര്‍സണ്‍ ശാന്താ പോള്‍, കൌണ്‍സില്‍ മെംബര്‍ പോള്‍ വടശേരി, മിഡില്‍ ഈസ്റ് പ്രസിഡന്റ് ജോണ്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സി.യു. മത്തായി, ദുബായി പ്രസിഡന്റ് ഡോ.ജോര്‍ജ് കാളിയാടന്‍, ജിമ്മി, സണ്ണി അഗസ്റിന്‍ വി.ജെ. തോമസ്, ചാള്‍സ് പോള്‍, പ്രദീപ് കുമാര്‍, സുരേന്ദ്രന്‍ നായര്‍, എം. ഷാഹുല്‍ ഹമീദ്, പ്രൊമിത്യൂസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഏപ്രില്‍ 16, 17, 18 തീയതികളില്‍ ദുബായി അറ്റ്ലാന്റിസ് ഹോട്ടലിലാണു ഗ്ളോബല്‍ കോണ്‍ഫറന്‍സ് നടക്കുന്നതെന്നു മീഡിയ കമ്മിറ്റിക്കുവേണ്ടി റോജിന്‍ പൈനുംമൂട്, പോള്‍ ജോര്‍ജ് പൂവത്തേരില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0506259941.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്