ഡോ. നമ്പൂരിയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
Friday, July 15, 2016 5:08 AM IST
കുവൈത്ത് സിറ്റി: പ്രമുഖ വൃക്കരോഗ വിദഗ്ധനും കുവൈത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ. നാരായണൻ നമ്പൂരിയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു.

കുവൈറ്റ് മെഡിക്കൽ അസോസിയേഷനിൽ അംഗീകാരമുള്ള ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സ്‌ഥാപകനായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ സേവനങ്ങൾ കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരിലേക്കെത്തിക്കുന്നതിന് പരിശ്രമിച്ച ഡോ. നമ്പൂരിയുടെ വിയോഗം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ. നൗഷാദും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ