ഐഎൻഎഎസ്എഫ് പുതുവത്സരം ആഘോഷിച്ചു
Wednesday, January 11, 2017 4:00 AM IST
മയാമി: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധി സ്ക്വയർ കമ്യൂണിറ്റി സെന്ററിൽ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു.

നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് അലീഷ കുറ്റ്യാനിയുടെ അധ്യക്ഷ പ്രസംഗത്തിൽ ഈ പ്രൊഫഷണൽ സംഘടനയുടെ പ്രവർത്തനമേഖലകളേപ്പറ്റിയും സേവനങ്ങളെപ്പറ്റിയും വിവരിച്ചു. സൗത്ത് ഫ്ളോറിഡയിലെ വിവിധ സിറ്റികളും. സംഘടനകളുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ സേവനങ്ങൾക്ക് ആദരവായി ബ്രോവാർഡ് കൗണ്ടി കമ്മീഷൻ 2017 ജനുവരി ഏഴാം തീയതി ശനിയാഴ്ച ‘ബ്രോവാർഡ് കൗണ്ടി നഴ്സസ് ഡേ’ ആയി പ്രഖ്യാപിച്ച് കൗണ്ടി പ്രൊക്ലമേഷൻ ഐഎൻഎഎസ്എഫിനു ലഭിച്ച വലിയ അംഗീകാരവും, പ്രചോദനവുമാണെന്നു പറഞ്ഞു.



ഡോ. ജോർജ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. ഡേവി നഗരസഭ മേയർ ജൂഡി പോൾ മുഖ്യാതിഥിയായിരുന്നു. ഷീല ജോൺസൺ പ്രസിഡന്റായുള്ള 2017– 18 പ്രവർത്തനവർഷത്തെ ഭാരവാഹികൾക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

വാണി മുരളി, ജസി വർക്കി, ദിവ്യ സണ്ണി എന്നിവരുടെ ഗാനാലാപനം പരിപാടികൾക്ക് ഇമ്പമേകി. ഷീല ജോൺസൺ എം.സിയായി പരിപാടികൾ നിയന്ത്രിച്ചു. ബോബി വർഗീസ് കൃതജ്‌ഞത രേഖപ്പെടുത്തി. പരിപാടികൾക്ക് അമ്മാൾ ബർണാഡ്, ജിനോയി തോമസ്, സിക്സി ഷാനു, വത്സാ സണ്ണി, ഗ്രേസ് പൊന്നച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം