ബഹ്റൈൻ: കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 11, 12, 13, 14 തീയതികളിൽ ബഹ്റൈൻ ഓയസീസ് മാളിലെ സിനികൊ തിയേറ്ററുകളിൽ നടത്തപ്പെടും. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, യുഎഇ, സൗദി അറേബൃ എന്നീ ജിസിസി രാജൃങ്ങളിൽ നിന്നുള്ള 46 ഓളം ഹ്രസ്വ ചിത്രങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും . അറബ് ചിത്രങ്ങളും ഇന്തൃൻ പ്രവാസി ചിത്രങ്ങളും മത്സരചിത്രങ്ങളിൽ ഉൾപ്പെടും. പതിനൊന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് പ്രദർശനങ്ങൾക്ക് തുടക്കമാകുക.
മലയാളത്തിന്റെ മെഗാ സ്റ്റാർ മോഹൻലാൽ ചെയർമാനും പ്രശസ്ത തെന്നിന്തൃൻ താരം രവീന്ദ്രൻ ഡയറക്ടറുമായിട്ടുള്ള കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഗ്രൂപ്പും മനാമ കൃാപിറ്റൽ ഗവർണറേറ്റും സഹകരിച്ചു നടത്തുന്ന ഫെസ്റ്റിവെൽ ബഹ്റൈന്‍ ഒരു പുതിയ അനുഭവമായിരിക്കും. സൗദി അറേബൃ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹ്മ്മദ് അൽ മുല്ല, ദുബായ് ഫിലിം ഡയറക്ടറും നടനുമായ മൻസൂദ് അമാനുള്ള അൽ അലി, ബഹ്റൈൻ ചലചിത്രകാരനായ മുഹമ്മദ് ജനാഹി എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഡിസംബർ 12 ഇന്തൃൻ സൂപ്പർ താരം രജനീകാന്തിന്റെ ജൻമദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളോടെയും പതിമൂന്നിന് മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആദരസൂചകമായി പത്തേമാരി എന്ന സിനിമാ പ്രദർശനവും മത്സരങ്ങൾക്കിടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശന ദിവസങ്ങളുടെ അവസാന ദിവസമായ പതിനാലിന് ജിസിസിയിലെ തന്നെ ഏറ്റവും വലിയ അവാർഡ് തുകയുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് പ്രഖൃാപനം നടത്തും. അന്നത്തെ ദിവസം പരിപാടികൾക്ക് തുടക്കം കുറിക്കുന്നത് ഒടിയൻ എന്ന മലയാള സിനിമയ്ക്ക് ആശംസകളർപ്പിക്കാനായി ഒടിയൻ ഡേ ആഘോഷിച്ച് കൊണ്ടാകും.
ജൂറി അംഗങ്ങളായി ബഹ്റൈനിൽ നിന്നുള്ള മുഹമ്മദ് ബു അലി, ഒമാൻ ഫെസ്റ്റിവെൽ ഡയറക്ടറും സൊസൈറ്റി ചെയർമാനുമായ മുഹമ്മദ് അൽ കണ്ടി, സൗദിയിൽ നിന്നുള്ള ഫിലിം മേക്കർ റീം അൽ ബൈത്ത്, ഇന്തൃയിൽ നിന്നുള്ള പ്രമുഖ സംവിധായകൻ സലീം അഹ്മ്മദ് എന്നിവരാണ് ഫെസ്റ്റിവലിനെത്തുന്നതെന്നും ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ രവീന്ദ്രൻ പറഞ്ഞു. അദ്ലിയ കാൾട്ടണ്‍ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ നിക്കോണ്‍ പ്രതിനിധി വിശ്വാസ്, സിനികൊ പ്രതിനിധി സുനിൽബാലൻ, ടെക്നോളജി പാർട്ടണർ രഞ്ജിത്, ഹോസ്പിറ്റാലിറ്റി പാർട്ടണർ കാൾട്ടണ്‍ ഡേവിഡ്, സഞ്ജീവ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: കെ. ജഗത്