ട്രാസ്ക് മെഡിക്കൽ ക്യാന്പ്
Thursday, January 19, 2017 7:33 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, മെട്രോ മെഡിക്കൽ കെയറിന്‍റെ സഹകരണത്തോടെ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ജനുവരി 13ന് ഫർവാനിയ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാന്പിൽ കുവൈത്തിലെ വിവിധ ഏരിയയിൽ നിന്നും നാനൂറോളം പേർ മെഡിക്കൽ ക്യാന്പിൽ പങ്കെടുത്തു.

അസോസിയേഷൻ സോഷ്യൽ വെൽഫെയർ കണ്‍വീനർ ബിജു കടവി മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സുഗുണനാഥ്, മെട്രോ മെഡിക്കൽ കെയർ (സിഇഒ, വൈസ് ചെയർമാൻ) ഹംസ പയ്യന്നൂർ, അസോസിയേഷൻ വനിതാവേദി ജനറൽ കണ്‍വീനർ അംബിക മുകുന്ദൻ, അസോസിയേഷൻ ട്രഷറർ ഹരി കുളങ്ങര എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ