മലർവാടി പച്ചക്കറിതൈ വളർത്തൽ മത്സരം
Monday, February 27, 2017 7:30 AM IST
അൽകോബാർ: മലർവാടി ബാലസംഘം അൽകോബാർ ഘടകം കുട്ടികൾക്കായി പച്ചക്കറി തൈ വളർത്തൽ മത്സരം സംഘടിപ്പിച്ചു. 40 ദിവസം നീണ്ടു നിൽക്കുന്ന മത്സരം പച്ചക്കറി തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ട് മൂസ ഉദ്ഘാടനം ചെയ്തു.

അക്റബിയ ഖുർആനിക് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ കൃഷി പരിപാലനത്തെകുറിച്ച് സൗദ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. തുടർന്നു നടന്ന പരിപാടികൾക്ക് മലർവാടി ഭാരവാഹികളായ ഫാജിഷ ഇല്യാസ്, ലിസ മൂപ്പൻ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. മലർവാടി കോഓർഡിനേറ്റർ അബ്ദുൾ റൗഫ് സംസാരിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം