അൽകോബാർ : വേങ്ങര മണ്ഡലം കെഎംസിസി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സഥാനാർത്ഥി കെ.എൻ.എ സാഹിബിന്റെ മികച്ച വിജയം വേങ്ങര കെഎംസിസി പ്രവർത്തകർ മധുരം പങ്കിട്ട് ആഘോഷിച്ചു. വോട്ടെണ്ണൽ ദിനത്തിൽ വൈകീട്ട് അൽകോബാർ ഗൾഫ് ദർബാർ ഹാളിൽ പച്ചപ്പാതയോരം വിജയഘോഷവും ഇശൽ നെറ്റും നടന്നു.
മണ്ഡലം കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കരീം ടി.ടി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കഐംസിസി നാഷണൽ കമ്മിറ്റി ട്രഷറർ ഹാഷിം എഞ്ചിനീയർ ഉദ്ഘടാനം ചെയ്തു. ഗുരുദാസ്പൂരിലെയും വേങ്ങരയിലെയും ഉപതെരെഞ്ഞെടുപ്പ് വിജയങ്ങൾ രാജ്യത്ത് ഫാസിസത്തിനെതിരായ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഹുസൈൻ കെ.പി വേങ്ങര കഐംസിസി മണ്ഡലം സെക്രട്ടറി ഹനീഫ വേങ്ങരക്ക് മധുരം നൽകി ആഘോഷചടങ്ങുകൾക്ക് തുടക്കം കുറിച്ചു. അബു കെ.പി , മരക്കാർ കുട്ടി ഹാജി , സുലൈമാൻ കൂലേരി , മുസ്തഫ കമാൽ കോതമംഗലം ,റഫീഖ് പൊയിൽതൊടി , ഹംസ ഖത്തീഫ്, ശരീഫ് കൊണ്ടോട്ടി, ഷബീർ തേഞ്ഞിപ്പലം, മുജീബ് കൊളത്തുർ , ഇഖ്ബാൽ ആനമങ്ങാട് , ഗഫൂർ വയനാട്, ഹബീബ് പൊയിൽ തൊടി , ആസിഫ് കൊണ്ടോട്ടി , നജീബ് ചീക്കിലോട് , ശറഫുദ്ധീൻ വെട്ടം , കരീം പുത്തലത്ത്, സമദ് കെ പി , ഇസ്മായിൽ പുള്ളാട്ട്, കുഞ്ഞു വളപ്പിൽ, ഫാസിൽ കോട്ടക്കൽ , അൻവർ ഷാഫി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറുച്ചിമുട്ടം