ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​നി​ലെ മി​ക​ച്ച മാ​തൃ​ക​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് രാ​ജ്യാ​ന്ത​ര "ക്രി​ട്ടി​ക്കോ​ണ്‍' സ​മ്മേ​ള​നം
Friday, May 10, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​നി​ലെ ലോ​കോ​ത്ത​ര മാ​തൃ​ക​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് രാ​ജ്യാ​ന്ത​ര "ക്രി​ട്ടി​ക്കോ​ണ്‍' സ​മ്മേ​ള​നം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം കിം​സ്‌​ഹെ​ല്‍​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ൽ നി​ന്നു​ള്ള നൂ​റോ​ളം ആ​രോ​ഗ്യ വി​ദ​ഗ്ദ്ധ​ര്‍ പ​ങ്കെ​ടു​ത്തു.

ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ചി​കി​ത്സ​യി​ല്‍ ലോ​ക​പ്ര​ശ​സ്ത​നാ​യ ഡോ. ​ജെ.​എ​ൽ. വി​ന്‍​സ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കിം​സ്‌​ഹെ​ല്‍​ത്ത് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​ഐ സ​ഹ​ദു​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട്ട് സെ​ഷ​നു​ക​ളാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം പാ​ന​ല്‍ ച​ര്‍​ച്ച​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

അ​ക്കാ​ദ​മി​ക് വൈ​സ് ഡീ​നും പ്ലാ​സ്റ്റി​ക്, റീ​ക​ണ്‍​സ്ട്ര​ക്റ്റീ​വ്, മൈ​ക്രോ​വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​റി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഡോ. ​പി.എം. ​സ​ഫി​യ​യും സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ച്ചു. ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​റും മേ​ധാ​വി​യു​മാ​യ ഡോ. ​വി. ​ദീ​പ​ക് സ്വാ​ഗ​ത​വും ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​അ​ജ്മ​ല്‍ അ​ബ്ദു​ള്‍ ഖ​രീം ന​ന്ദി​യും അ​റി​യി​ച്ചു.