സഹകരണ സംഘത്തിൽ മോഷണം നടത്തിയയാൾ പിടിയിൽ
1422694
Wednesday, May 15, 2024 5:41 AM IST
നെടുമങ്ങാട് : കൈത്തറി സഹകരണ സംഘത്തിൽ മോഷണം നടത്തിയ താന്നിമൂട് ഉണ്ടപ്പാറ സ്വദേശി ഷറഫിനെ ജീവനക്കാരന് പിടികൂടി പോലീസിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് കടയിലെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അടച്ചിരുന്ന കടയുടെ നിരപ്പലക തുറന്ന് ഷറഫ് അകത്തുകയറി പണം കവർന്നു.
ഊണു കഴിഞ്ഞ് തിരികെ എത്തിയ ജീവനക്കാരന് കടയുടെ നിരപ്പലക തുറന്നിരിക്കുന്നത് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴിയിരുന്നു മോഷണം നടന്ന വിവരം അറിയുന്നത്. സിസിടിവിയുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. മോഷ്ടാവ് അതുവഴി വീണ്ടും പോകുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറി.