അമ്പൂരിയില്‍ ഗുണ്ടാവിളയാട്ടം : മൂന്നു ബൈക്കുകള്‍ കവർന്നു; വീട് അടിച്ചു തകര്‍ത്തു
1422891
Thursday, May 16, 2024 6:47 AM IST
വെള്ളറട: അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ ഗുണ്ടാവിളയാട്ടം. ബൈക്കുകൾ കവര്‍ന്നു. വീടും വാഹനങ്ങളും തകര്‍ത്തു. സംഭ വത്തിൽ അഞ്ചുപേര്‍ക്ക് പരിക്ക്. അമ്പൂരി കണ്ണനല്ലൂരില്‍ കഴി ഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാലുപേര്‍ ഉള്‍പ്പെടുന്ന സംഘമാണു വാളും കത്തിയുമായി അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെള്ളറട കോട്ടയംവിള സ്വദേശി സരിതയെയും ഭര്‍ത്താവ് രതീഷിനെയും നാലംഗസംഘം അക്രമിച്ചു. സരിതയുടെ തലമുടി ചുറ്റിപ്പിടിച്ചു മര്‍ദിച്ചു. രതീഷിനും മാരകമായി മര്‍ദനമേറ്റു. തൊട്ടുപിന്നാലെ വരികയായിരുന്ന കണ്‍സ്യൂമര്‍ ഫെഡിലെ സഹപ്രവത്തകനായ ബിജിലാല്‍ അക്രമകാരികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അയാളെയും അക്രമികള്‍ മർദിച്ചു പരിക്കേൽപ്പിച്ചു.
വെള്ളറടയില്‍ നിന്ന് ആറു കാണിയിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ അരുള്‍ ദാസിനേയും മകനെയും ആക്രമിച്ച സംഘം പണം ആവശ്യപ്പെടുകയും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളജിലും തുടർന്നു നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.
ഇതിനിടെ സമീപത്തെ ജയകുമാറിന്റെ വീട്ടിനുള്ളിലേക്കു പടക്കമെറിഞ്ഞ് പൂട്ടുതകര്‍ത്തു വീടിനുള്ളില്‍ കയറി മുഴുവന്‍ ജനൽചില്ലുകളും അടിച്ചു തകര്‍ത്തു. ഭാര്യ ലതയെഅക്രമിക്കാനും ശ്രമിച്ചു. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ഗൃഹപ്രവേശം കഴിഞ്ഞ വീടാണിത്.
ഈ വീട്ടിന്റെ മുകളിലെ ലൈറ്റില്‍ നിന്നു വെളിച്ചം എതിര്‍വശത്തു താമസിക്കുന്ന അക്രമികളുടെ വീട്ടിനുസമീപത്തു പതിക്കുന്നുവെന്ന കാരണം പറഞ്ഞാണ് വീട് അടിച്ചു തകര്‍ത്തത്. മയക്കുമരുന്നിന്റെ ലഹരിയിലാണ് അക്രമം നടത്തിയതെന്നു കരുതപ്പെടുന്നു.
മയക്കുമരുന്നു മാഫിയകളുമായി ബന്ധമുള്ള ഈ സംഘത്തിനെതിരേ നാട്ടുകാര്‍ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ ഭയന്നു സമീപവാസികള്‍ രാത്രികളില്‍ പുറത്തിറങ്ങാറില്ല. കഴിഞ്ഞ ദിവസം അക്രമം നടക്കുന്ന ഒരു മണിക്കൂര്‍ സമയം നാട്ടുകാര്‍ ഭയന്നിരിക്കുകയായിരുന്നു.
അക്രമികളില്‍ ഒരാളെ ഒടുവില്‍ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പോലീസെത്തിയപ്പോള്‍ കൈമാറി. അക്രമിക്കു പ്രായപൂര്‍ത്തി ആയിട്ടില്ല എന്നാണു കരുതപ്പെടുന്നത്. അക്രമം നടക്കുമ്പോള്‍ അറിയിച്ചിട്ടും പോലീസ് വൈകിയാണ് എത്തിയതെന്നും ആരോപണമുണ്ട്.