കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ പര്യടനത്തില്‍ 19 ദിവസവും പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള പദയാത്രികരായ സേവാദള്‍ സംസ്ഥാന ചീഫ് ഓര്‍ഗനൈസര്‍ രമേശന് കരുവാച്ചേരി, മഹിള കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ തെരേസ ഫ്രാന്‍സിസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് രാഘവന്, ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് എ.വാസുദേവന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ശരത് മരക്കാപ്പ് എന്നിവര്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ പദയാത്രികരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലയില്‍ നിന്നുള്ള പദയാത്രികനായ ശ്രീവത്സന്‍ ചീമേനിയെ ഭാരത പര്യടനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍വീട്, പി.വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാര്‍, നേതാക്കളായ രാജന് പെരിയ, വി.ഗോപി, പ്രമോദ് പെരിയ, സിജോ അമ്പാട്ട്, സി.അശോകന്, ശ്രീകല പുല്ലൂര്‍, ശ്രീജ പാലക്കുന്ന്, എം.കുഞ്ഞികൃഷ്ണന്, സുകുമാരന്‍ പൂച്ചക്കാട്, രവീന്ദ്രന് കരിച്ചേരി, ദിവാകരന് കരിച്ചേരി, ബിനോയ്, ഒ.വി.പ്രദീപ്, വിനോദ് ആവിക്കര, കെ.പി.മോഹനന്, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍ സംബന്ധിച്ചു.