വെള്ളരിക്കുണ്ട്: ‘മയക്കുമരുന്നിന് മലയോരത്ത് ഇടമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പുങ്ങംചാലില്‍ സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസിന്റെ മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായി പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അടുത്ത കാലത്തായി മലയോര മേഖലയിലടക്കം മാരകമായ മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സാംസ്കാരിക സായാഹ്നത്തിലൂടെ ബോധവത്കരണ സന്ദേശമുയര്‍ത്തിയത്.
ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസ് അധ്യക്ഷത വഹിച്ചു.
നാര്‍ക്കോട്ടിക് ഡ്രഗ്സ്: നിയമങ്ങളും വ്യവസ്ഥകളുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍, ജീവിതമാണ് ലഹരി എന്ന വിഷയം ആസ്പദമാക്കി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന് എന്നിവര്‍ ക്ലാസെടുത്തു.
ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ.ജിജോ പള്ളിക്കുന്നേല്‍, ഫാ.ആന്റണി നെല്ലുകുന്നേല്, സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, അന്നമ്മ, എ.വി.രാജേഷ്, നേതാക്കളായ എം.സി.രാധാകൃഷ്ണന്, ടി.കെ.സുകുമാരന്‍, ജെറ്റോ ജോസഫ്, സുരേഷ് കമ്മാടം, സി.പി.സുരേശന്, ആന്റക്സ് കളരിക്കല്‍, പട്ടേന്‍ രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സംഗീതശില്ലവും നന്ദനം വെള്ളിക്കോത്ത് ടീം അവതരിപ്പിച്ച കലാപരിപാടികളും മജീഷ്യന്‍ ബാലചന്ദ്രന് കൊട്ടോടിയുടെ ലഹരിവിരുദ്ധ വിസ്മയവും സംസ്കാരിക സായാഹ്നത്തിന് പൊലിമയേകി.