"അ​നി​ല​യെ കൊ​ന്ന​ത് ഷാ​ളി​ട്ട് മു​റു​ക്കി'
Tuesday, May 7, 2024 1:21 AM IST
പ​യ്യ​ന്നൂ​ര്‍: താ​ക്കോ​ലേ​ല്‍​പ്പി​ച്ച് വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ അ​ന്നൂ​ര്‍ കൊ​ര​വ​യ​ല്‍ റോ​ഡി​ലെ റി​ട്ട.​മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ല്‍ മാ​ത​മം​ഗ​ല​ത്തെ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​യ​ഴി​ച്ച് പോ​ലീ​സ്. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചു. ടാ​പ്പിം​ഗ് ജോ​ലി​ചെ​യ്യു​ന്ന വെ​ള്ള​രി​യാ​നം ക​രി​പ്പാ​പൊ​യി​ലി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ണ്‍ സു​ഹൃ​ത്താ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് പ​യ്യ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജീ​വ​ന്‍ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ത്തി​യ​ത്.

ഞാ‍​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ അ​ന്നൂ​ര്‍ കൊ​ര​വ​യ​ല്‍ റോ​ഡി​ലെ വീ​ട്ടി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് മാ​ത​മം​ഗ​ലം കോ​യി​പ്ര​യി​ലെ ടി.​വി.​ബി​ജു​വി​ന്‍റെ ഭാ​ര്യ അ​നി​ല ( 33 )യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം അ​നി​ല​യു​ടെ സു​ഹൃ​ത്താ​യ മാ​ത​മം​ഗ​ലം കു​റ്റൂ​ര്‍ വെ​ള്ള​രി​യാ​നം ഇ​രൂ​ളി​ലെ കു​രി​യം​പ്ലാ​ക്ക​ല്‍ സു​ദ​ര്‍​ശ​ന പ്ര​സാ​ദ്( ഷി​ജു-34)​നെ ഇ​യാ​ള്‍ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ന്നൂ​രി​ലെ വീ​ട്ടു​ട​മ​സ്ഥ​നും കു​ടും​ബ​വും പ​രി​ച​യ​ക്കാ​ര​നാ​യ സു​ദ​ര്‍​ശ​ന പ്ര​സാ​ദി​നെ വീ​ടി​ന്‍റെ താ​ക്കോ​ലേ​ല്‍​പ്പി​ച്ചാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വി​നോ​ദ​യാ​ത്ര​ക്കാ​യി പോ​യ​ത്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കാ​മു​കി​യാ​യ അ​നി​ല​യെ ഈ ​വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം അ​നി​ല​യെ എ​ന്തോ ആ​വ​ശ്യം പ​റ​ഞ്ഞ് അ​ടു​ക്ക​ള​യി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച സു​ദ​ര്‍​ശ​ന പ്ര​സാ​ദ് പി​റ​കി​ല്‍​നി​ന്നും അ​നി​ല​യു​ടെ ക​ഴു​ത്തി​ല്‍ ഷാ​ളി​ട്ടു​മു​റു​ക്കി​യാ​ണ് കൊ​ന്ന​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തെ തു​ട​ര്‍​ന്നു​ള്ള പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. മൂ​ക്കി​ല്‍​നി​ന്നും കു​മി​ള​ക​ള്‍ വ​രു​ന്ന നി​ല​യി​ലും ക​ണ്‍​ത​ട​ത്തി​ന് താ​ഴെ ചോ​ര​യൊ​ഴു​കു​ന്ന നി​ല​യി​ലും മ​ല​ര്‍​ന്നു​കി​ട​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം ഷാ​ളു​കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ഇ​വ​ർ മൂ​ന്നു ജോ​ഡി വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മു​മ്പേ അ​നി​ല മ​രി​ച്ച​താ​യാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​ത്തി​ലേ​ക്കാ​ണ് സം​ഭ​വം വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം ഇ​വി​ടം​വി​ട്ട സു​ദ​ര്‍​ശ​ന പ്ര​സാ​ദ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി പ​രി​യാ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ട​യി​ല്‍​നി​ന്നും ക​യ​ര്‍ വാ​ങ്ങി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​നി​ല​യു​ടെ മ​ര​ണം ഉ​റ​പ്പാ​ക്കി​യ​ശേ​ഷം ഇ​യാ​ള്‍ അ​ന്നൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്നും പോ​യ സ​മ​യ​മേ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്. സ​ഹോ​ദ​ര​ന്‍റെ വീ​ടി​ന്‍റെ ഉ​ൾ​വ​ശ​ത്തെ മു​റി​യി​ൽ അ​നി​ല എ​ന്ന സ്ത്രീ ​മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ടു​വെ​ന്നും മ​ര​ണ​കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും വീ​ട്ടു​ട​മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​ഠ​ന​കാ​ല​ത്തെ അ​ടു​പ്പ​മാ​ണ് സു​ദ​ര്‍​ശ​ന പ്ര​സാ​ദും മാ​ത​മം​ഗ​ല​ത്തെ ഫ​ര്‍​ണി​ച്ച​ര്‍ ഷോ​പ്പി​ല്‍ ജോ​ലി​ചെ​യ്യു​ന്ന അ​നി​ല​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​യി വ​ള​ര്‍​ന്ന​തെ​ന്നും ഇ​യാ​ളു​ടെ ദാ​മ്പ​ത്യ​ത്തി​ലെ ത​ക​ര്‍​ച്ച​ക​ള്‍​ക്ക് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഇ​ക്കാ​ര​ണ​ത്താ​ല്‍ സു​ദ​ര്‍​ശ​ന പ്ര​സാ​ദി​ന്‍റെ ഭാ​ര്യ നി​ഷ​യും ര​ണ്ടു​മ​ക്ക​ളും ഇ​യാ​ളി​ല്‍​നി​ന്ന​ക​ന്ന് എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലാ​ണ് താ​മ​സം. ഇ​തി​ലു​ള്ള മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണ് ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ പ​രി​യാ​രം പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ലു​ള്ള​ത്. ദാ​മ്പ​ത്യം ത​ക​രാ​ന്‍ കാ​ര​ണ​മാ​യ അ​നി​ല​യോ​ടു​ള്ള വെ​റു​പ്പാ​ണ് അ​നി​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത്.