റോ​ഡി​ല്‍ പാ​യ വി​രി​ച്ച് കി​ട​ന്ന് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യു​ടെ പ്ര​തി​ഷേ​ധം
Friday, May 10, 2024 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ വി​വാ​ദ സ​ര്‍​ക്കു​ല​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യു​ടെ ഒ​റ്റ​യാ​ള്‍ സ​മ​രം. തൃ​ക്ക​രി​പ്പൂ​രി​ലെ സി​റ്റി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യും ബി​ജെ​പി നേ​താ​വു​മാ​യ ടി.​വി. ഷി​ബി​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ പു​തി​യ​കോ​ട്ട ജം​ഗ്ഷ​നി​ലെ പ്ര​ധാ​ന റോ​ഡി​ല്‍ പാ​യ​യും ത​ല​യ​ണ​യും വി​രി​ച്ച് കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.

സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ക്കാ​ന്‍ മ​റ്റു ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളാ​യ എ​ച്ച്. പ്ര​വീ​ണ്‍​കു​മാ​ര്‍, എം.​പി. നൗ​ഷാ​ദ്, വി​നോ​ദ് കു​മാ​ര്‍, ശീ​ത​ള്‍, ബി​എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു, സു​നി​ല്‍ കു​മാ​ര്‍ വാ​ഴ​ക്കോ​ട്, കെ. ​ബി. സ​ത്യ​നാ​ഥ്, കൃ​ഷ്ണ​ന്‍ കോ​ളോ​ത്ത്, ഭാ​സ്‌​ക​ര​ന്‍ ചെ​മ്പി​ലോ​ട്ട് തു​ട​ങ്ങി​യ​വ​രും എ​ത്തി​യി​രു​ന്നു. ഷി​ബി​നെ ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.